എസ് ഐ ആർ സമയപരിധി വീണ്ടും നീട്ടി. എന്യൂമറേഷൻ ഫോമുകൾ ഈ മാസം 18 വരെ നൽകാം. കരട് വോട്ടർ പട്ടിക 23ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാന സർക്കാർ സമയം നീട്ടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് എസ്ഐആർ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി അഞ്ചായിരുന്നു. ഇത് പിന്നീട് 11 ആയി നീട്ടി നൽകിയിരുന്നു. ഈ തീയതിയാണ് വീണ്ടും നീട്ടി നൽകിയിരിക്കുന്നത്. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത് ഈ തീയതിയും മാറ്റിയിട്ടുണ്ട്.സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും എസ് ഐ ആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും തിര.കമ്മീഷൻ വ്യക്തമാക്കിയിരുന്നു. 2026ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവയുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും നവംബർ 4 നാണ് എസ്‌ഐആറിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.
Related Posts
വായുമലിനീകരണം രൂക്ഷമാകുന്നു; ഡല്‍ഹിയിലെ സ്കൂളുകളില്‍ പുറം പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
ഡല്‍ഹി: മലിനീകരണം കാരണം ഡല്‍ഹിയിലെ സ്കൂളുകളോട് ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. സുപ്രീം കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി.’ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഇത്തരം കായിക മത്സരങ്ങള്‍…
സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന് സമ്പൂര്‍ണ്ണ മെഡിക്കല്‍ ക്യാമ്പ് നടത്തി
വൈക്കം ; സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും, തലയാഴം സാന്‍സ്വിത ന്യൂറോ ഡെവലപ്പ്മെന്റല്‍ ഡിസോഡര്‍ സെന്ററിന്റെയും നേതൃത്ത്വത്തില്‍ വ്യാപാര ഭവനില്‍ സമ്പൂര്‍ണ്ണ മെഡിക്കല്‍ ക്യാമ്പ് നടത്തി.…
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധിപറയും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന് . സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് ഉൾപ്പെടെ…
