വൈക്കം. വൈക്കത്തഷ്ടമിയുടെ കോപ്പു തൂക്കൽ നാളെ 30- 11-25 ക്ഷേത്രകലവറയിൽ നടക്കും.രാവിലെ 10 നും 11.30 നും ഇടയിലാണ് കോപ്പു തൂക്കൽ .ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുൻപായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരി അഷ്ടമിയുൽസവത്തിന് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി ക്ഷേത്ര കാര്യക്കാരനെ എൽപ്പിക്കുന്നതാണ് ചടങ്ങ്. പ്രതീകാന്മകമായി മംഗള വസ്തുക്കളായ മഞ്ഞളും ചന്ദനവും അളന്ന് എല്പിക്കുന്നതോടെ ഉൽസവാദി ചടങ്ങുകൾ വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരൻ ഏറ്റു വാങ്ങുന്നതായി വിശ്വാസം.
Related Posts
വൈക്കം മഹാദേവ ക്ഷേത്രത്തിലും സ്വർണ്ണവിവാദം ;ഭകതർ വഴിപാടായി നൽകിയ സ്വർണ്ണത്തിൽ 255 ഗ്രാം സ്വർണ്ണം കുറവ് കണ്ടെത്തി
കോട്ടയം വൈക്കം മഹാദേവക്ഷേത്രത്തിൽ വഴിപാടായി നൽകിയ സ്വർണത്തിൽ 255.83 ഗ്രാം സ്വർണത്തിന്റെ കുറവ് കണ്ടെത്തി. 2020- 21 വർഷത്തിലെ രജിസ്റ്ററുകൾ സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധിച്ചപ്പോഴാണ് 255…
കൊല്ലം മോഷണം കേസിൽ പ്രതികളായ അച്ഛനും മകനും കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
കൊല്ലം:പാലോട് പോലീസ്, മോഷണ കേസിൽ കസ്റ്റഡിയിലെടുത്ത ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂർ റംസി മൻസിലിൽ അയ്യൂബ്ഖാൻ56)മകൻ സൈതലവി (18)എന്നിവർ കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ കടക്കൽ അഞ്ചൽ…
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
വിഴിഞ്ഞം: ഗവ.ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ മൊബൈൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം.) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി.രാജ്യത്തെ യഥാർത്ഥ പോളിംഗ് നടപടിക്രമങ്ങൾ കുട്ടികൾക്ക്…
