ദേശീയ മലയാളവേദി, ഗ്ലോബൽ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന 78-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ സ്വാഗതസംഘം കമ്മറ്റി പേട്ട സ്പോർട്സ് ക്ലബ് ഹാളിൽ വൈസ് മെൻസ് ക്ലബ്ബ് പ്രസിഡണ്ട് എം. എൽ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജി. എഛ്. ഇ. എസ് പ്രസിഡണ്ട് അഡ്വ:ഫസീഹ റഹീം അദ്ധ്യക്ഷത വഹിച്ചു. ദേശീയ മലയാള വേദി ചെയർമാൻ പനച്ചമൂട് ഷാജഹാൻ,ജനറൽ കൺവീനർ അട്ടക്കുളങ്ങര സുലൈമാൻ, പ്രസിഡണ്ട് മുജീബ് റഹ്മാൻ, പ്രോഗ്രാം കോർഡിനേറ്റർ മുരുക്കുമ്പുഴ വിജയൻ, സദ് ഗുരു ഫൗണ്ടേഷൻ ചെയർപേഴ്സൺ ഷൈലജ മണ്ണന്തല,ശോഭ കുമാർ, ലൈല മണക്കാട്, അഞ്ജിത, എന്നിവർ സംസാരിച്ചു.ലോഗോ പ്രകാശനം ചെയർമാൻ പനച്ചമൂട് ഷാജഹാനും, ജനറൽ കൺവീനർ അട്ടക്കുളങ്ങര സുലൈമാനും നൽകി എം. എൽ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
