ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു പഞ്ചായത്തിലെ രണ്ടു വാർഡുകളിലായി മത്സരിക്കുന്നത് ദമ്പതിമാർ .വീയപുരംഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ.ഷാനവാസും, സഹധർമ്മിണി സൗദാ ഷാനവാസുമാണ് മത്സര രംഗത്തുള്ളത്. താൻ പ്രതിനിധിധാനം ചെയ്യുന്ന രണ്ടാം വാർഡ് വനിതാ സംവരണമായതിനാലാണ് ഭാര്യ സ്ഥാനാർത്ഥിയായതെന്നും വികസന തുടർച്ചയാണ് ലക്ഷ്യമെന്നും ഷാനവാസ് പറഞ്ഞു.ഇരുവരും സ്വതന്ത്ര സ്ഥാനാർത്ഥിയിട്ടാണ് മത്സര രംഗത്തുള്ളത്.രണ്ടാം വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് ഇരു മുന്നണികളേയും 187 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ഗ്രാമപഞ്ചായത്തംഗ മാകുന്നത്.വീയപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായി ഷാനവാസ് തൻ്റെ വാർഡിൽ രണ്ടു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടന്ന് ഷാനവാസ് അവകാശപ്പെടുന്നു. വികസന തുടർച്ചയ്ക്ക് വേണ്ടി സൗദാ ഷാനവാസിന് വോട്ട് ചെയ്യണമെന്നാണ് വോട്ടർമരോടുള്ള അഭ്യർത്ഥന. വീയപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ ചെയ്തിട്ടുള്ള വികസന പ്രവർത്തനങ്ങൾ മുതൽകൂട്ടാകുമെന്നുള്ള വിശ്വാസത്തിലാണ് പി.എ.ഷാനവാസ് 13-ാം വാർഡിൽ ജനവിധി തേടുന്നത്.അടിസ്ഥാന സൗകര്യ വികസനത്തിന് ദേശീയ പുരസ്‌കാരം ഉൾപ്പെടെ ഏഴോളം ബഹുമതികൾ ഗ്രാമപഞ്ചായത്തിന് നേടികൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ ഗ്രാമ പഞ്ചായത്തിൽ ഉണ്ടായിട്ടുള്ള വികസനങ്ങളിൽ മുഖ്യപങ്കാളിയുമാണ്. ഡോ.ബി.ആർ.അംബേദ്ക്കർ പുരസ്കാരവും, ഭാരത് സേവക് സമാജത്തിൻ്റെ ദേശീയ ബഹുമതിയും പി.എ.ഷാനവാസിന് ലഭിച്ചിട്ടുണ്ട്.
തദ്ദേശ പോരിൽ സ്ഥാനാർത്ഥികളായി ദമ്പതിമാർ
