മുല്ലൂർ പോർട്ട്‌ കരികത്തി കടപ്പുറത്ത് ബലി തർപ്പണം

മുല്ലൂർ പോർട്ട്‌ വന്നതോടെ കടപ്പുറത്തെബലി തർപ്പണം തടഞ്ഞതോടെ മുല്ലൂർ ബലികടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുല്ലൂർ കരിക്കത്തി കടപ്പുറത്ത് രാവിലെ അഞ്ചു മണി മുതൽ ബലി തർപ്പണം നടന്നു. കടപ്പുറത്ത് നൂറ്റാണ്ടുകളായി നടന്നു വരുന്ന ബലി തർപ്പണത്തിൽ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മുക്കോല പ്രഭാകരൻ, തോട്ടം ശ്രീജു, വയൽക്കര മധു എന്നിവർ നേതൃത്വം കൊടുത്തു. കൃഷ്ണൻ കുട്ടിയുടെ കാർമ്മികത്വത്തിലാണ് തർപ്പണ ചടങ്ങുകൾ നടന്നത്. ഇന്ന് മുല്ലൂർ കരിക്കത്തി കടപ്പുറത്ത് ആയിരക്കണക്കിന് ഭക്ത ജനങ്ങൾ നാടിന്റെ നാനാ ഭാഗത്ത്‌ നിന്നും മുല്ലൂർ കടപ്പുറത്തേക്ക് പിതൃ തർപ്പണത്തിനായി എത്തി പിതൃ മോക്ഷകർമ്മങ്ങൾ നടത്തി. പിതൃ ബലി നടക്കുമ്പോൾ ഒരു കൺഡായിനർ കപ്പൽ തുറമുഖത്തേക്ക് അടുത്തു. വീഡിയോ കാണാം ഇതിൽ. എന്ത് വികസനത്തിന്റെ പേരിലായാലും ഇനിയും മുല്ലൂരിൽ ഹിന്ദുക്കളുടെ ബലികടവ് നിലനിറുത്തണം.ഈ പ്രദേശത്തെ വിശ്വാസികൾ മരണാന്തര ചടങ്ങുകൾ ഇപ്പോൾ ഈ കടപ്പുറത്താണ് നടത്തുന്നത്. പതിനാറു, നാൽപതിയൊന്നു കർമ്മങ്ങൾ മുല്ലൂർ കാരികത്തി കടപ്പുറത്താണ് നടത്തുന്നത്. നൂറുകണക്കിന് ആളുകൾ മാസബലി ഇടുന്നതും ഇവിടെയാണ്. പിതൃക്കളുടെ കോപം വാങ്ങാതിരിക്കാൻ എല്ലാപേരും ശ്രമിക്കുക. അധികാരികളും പോർട്ട്‌ അധികൃതരും ഇത് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഹിന്ദുകളുടെ ആചാരങ്ങൾ ഭംഗം വരാതിരിക്കാൻ ശ്രദ്ധിക്കണം. തുറമുഖത്തിന്റെ പേരിൽ ബലി നടന്നു വന്ന കടപ്പുറം മാറിയാണ് ഇപ്പോൾ ബലി നടക്കുന്നത്. അതിനെയും തടയാൻ ശ്രമിക്കരുത്. ബലികടവ് സംരക്ഷിച്ച് ആയിരിക്കണം വികസനം നടക്കേണ്ടത്. ബലികടവ് സംരക്ഷണ സമിതിയുടെ ആചാര സംരക്ഷണപ്രവർത്തനത്തിന് നാട്ടുകാരോടൊപ്പം എല്ലാ വിധ പിന്തുണയും നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *