കാട്ടാക്കട മയിലോട്ടുമൂഴിയിൽ താമസിക്കുന്ന 36 വയസുള്ള ബിജു തങ്കച്ചനെയാണ് ഒരു സംഘം ആളുകൾ കളിക്കാട് പെട്രോൾ പമ്പിൽ വെച്ച് തട്ടിക്കൊണ്ടു പോയത്…പനച്ചമൂട് സ്വദേശിയായ ബിജുവും കുടുംബവും മൈലോട്ടുമൂഴിയിൽ ഒരു വീട്ടിൽ 9 മാസത്തോളം ആയി വാടകയ്ക്ക് താമസിച്ചു വരികയാണ്.ഇയാൾ നെയ്യാറ്റിൻകരയിൽറാബിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരുകയാണ്..ഇന്ന് ഉച്ചകഴിഞ്ഞു 3.45 മണിയോടെ ബിജു മൈലോട്ട് മൂഴിയിൽ നിന്ന് കള്ളിക്കാട് പമ്പിലേക്ക് വരുകയും കള്ളിക്കാട് പമ്പിൽ പെട്രോൾ അടിച്ചു കൊണ്ട് നിൽക്കുമ്പോൾസമീപത്തായി 15 ഓളം പേർ ഇയാളെ നിരീക്ഷിച്ചു നിന്ന് നിന്നശേഷം പെട്ടെന്ന് കാർ വളഞ്ഞു ബിജുവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയും കാറിന്റെ ബാക്ക് സീറ്റിലോട്ട് വലിച്ചിടുകയും ചെയ്തു.. പതിനഞ്ചോളം പേരിൽ ചിലർ വാഹനത്തിൽ കയറി ബിജുവിനെയും കൊണ്ട് കാർ കള്ളിക്കാട് ഭാഗത്തേക്ക് പോവുകയും ചെയ്തു…കാട്ടാക്കട പോലീസ് സംഭവസ്ഥലത്ത് എത്തി സിസിടിവി നിരീക്ഷ വരികയാണ്.
കള്ളിക്കാട് പെട്രോൾ പമ്പിൽ വച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി
