കൊതവറ എസ്. എന്‍. ഡി. പി ശാഖയുടെ 25-ാമത് ശ്രീനാരായണഗുരുദേവ പ്രതിഷ്ഠാവാര്‍ഷിക രാജതോത്സവം ഇന്നും നാളെയും നടക്കും

വൈക്കം ; കൊതവറ 118-ാം നമ്പര്‍ എസ്. എന്‍. ഡി. പി ശാഖാ യോഗത്തിന്റെ 25-ാമത് ശ്രീനാരായണഗുരുദേവ പ്രതിഷ്ഠാവാര്‍ഷിക രജതോത്സവം ശനിയാഴ്ച തുടങ്ങും. മഹാഗുരുപൂജ, വിളംബരഘോഷയാത്ര, പൂത്താലഘോഷയാത്ര, ജ്ഞാനസന്ധ്യ, പ്രഭാഷണം, പ്രതിഷ്ഠാവാര്‍ഷിക മഹാസമ്മേളനം, കുടുംബയൂണിറ്റുകളുടെ 25-ാമത് വാര്‍ഷികാഘോഷം, സര്‍ഗ്ഗോത്സവം എന്നിവയാണ് പ്രധാന പരിപാടികള്‍. സമ്മേളനത്തിന്റെ മുന്നോടിയായി ശനിയാഴ്ച രാവിലെ 10.30 ന് വിളംമ്പര ഘോഷയാത്ര നടത്തും. വൈകിട്ട് 5 ന് കുടുംബയൂണിറ്റുകളുടെ നേതൃത്ത്വത്തില്‍ ഗുരുമന്ദിരത്തിലേക്ക് പൂത്താലം നടത്തും. വൈകിട്ട് 6.30 ന് നടക്കുന്ന ജ്ഞാനസന്ധ്യയില്‍ ഗുരുധര്‍മ്മ പ്രഭാഷകന്‍ ഡോ. എം. എം ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് കെ. എസ്. ബൈജു അധ്യഷത വഹിക്കും. ഞായറാഴ്ച രാവിലെ 10 ന് നടക്കുന്ന പ്രതിഷ്ഠാവാര്‍ഷിക സമ്മേളനം മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് പി. വി. ബിനേഷ് അധ്യഷത വഹിക്കും. കുടുംബയൂണിറ്റുകളുടെ രജതജൂബിലി എസ്. എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മഹാപ്രസാദ ഊട്ട്, വൈകിട്ട് 4 ന് സര്‍ഗ്ഗോത്സവം, 6.40 ന് ഫ്യൂഷന്‍ തിരുവാതിര, 7.30 ന് ആലപ്പുഴ സ്റ്റാര്‍ ബീറ്റ്സ്സിന്റെ ഗാനമേള എന്നിവയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *