പറവൂർ : മടപ്ലാതുരുത്ത് സെൻ്റ് ജോർജ് ഇടവകയിലെ വിശ്വാസപരിശീലന യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജപമാല ദിനാചരണം നടത്തി. ബൈബിൾ നേഴ്സറി മുതൽ 12-ാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകളിൽ നിന്നും 30 ഓളം പേർ വിവിധ മാതാവിൻ്റെ രൂപത്തിൽ പ്രവേശന പ്രദക്ഷിണത്തിൽ പങ്കെടുത്തു. ദിവ്യബലിക്കു ശേഷം പരിശുദ്ധ കുർബാന എഴുന്നുള്ളിച്ച് വച്ചു നടന്ന ജപമാലക്ക് വിശ്വാസപരിശീലകരും പി.ടി.എ ഭാരവാഹികളും കുട്ടികളും നേതൃത്വം നൽകി. തുടർന്ന് ദൈവദാസൻ തിയോഫിലസ് പാണ്ടിപ്പിള്ളി ഹാളിൽ നടന്ന എക്സിബിഷൻ യൂണിറ്റ് ഡയറക്ടറും വികാരിയാമായ ഫാ. പോൾ കുര്യാപ്പിള്ളി ഉത്ഘാടനം ചെയ്തപ്രധാന അധ്യാപകൻ ജോജോ മനക്കിൽ അദ്ധ്യക്ഷത വഹിച്ചു. ബ്രദർ ശാം, സിസ്റ്റർ ജുസ്റ്റിന, സെക്രട്ടറി ജെയിൻ ജോസഫ്, പി.ടി.എ. പ്രസിഡൻ്റ് ജോസഫ് ജോഷി,അസിസ്റ്റൻ്റ് എച്ച്.എം. ജിലു ബെൻസൻ, ജോയിൻ്റ് സെക്രട്ടറി ഗലീറ്റ ജോൺസൺ, ട്രഷറർ ഗ്രാഫിൻ റോച്ച എന്നിവർ പ്രസംഗിച്ചു. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ,മിഠായികൾ പൂക്കൾ, മുത്തുകൾ, പേപ്പറിൽ തയ്യാറാകിയ വിധരൂപങ്ങൾ അങ്ങനെ നിരവധിയായ വസ്തുക്കൾ കൊണ്ടു നിർമ്മിച്ച്ച നിരവധി വിവധ രൂപത്തിലും വർണ്ണങ്ങളിലും ഉള്ള ജപമാലകൾ ഏറെ ആകർഷണമായിരുന്നു. അതോടൊപ്പംതന്നെ വ്യത്യസ്തങ്ങളായ പരിശുദ്ധ മാതാവിൻ്റെ ചിത്രങ്ങൾ ചേർത്തുണ്ടാക്കിയ ആൻബങ്ങളും ഏറെ ആകർഷണീയങ്ങൾ ആയിരുന്നു.ചിത്രം: മടപ്ലാതുരുത്ത് വിശ്വാസപരിശീലന യൂണിറ്റ് സംഘടിപ്പിച്ച ജ പമാല,മരിയൻ ആൽബ പ്രദർശന ഉത്ഘാടനം വികാരി ഫാ. പോൾ കുര്യാപ്പിള്ളി നിർവഹിക്കുന്നു. ജോജോ മനക്കിൽ, ജോസഫ്ജോഷി, സിസ്റ്റർ ജുസ്റ്റീന, ജെയിൻ ജോസഫ് എന്നിവർ സമീപം
മടപ്ലാതുരുത്ത് വിശ്വാസപരിശീലന യൂണിറ്റ് ജപമാല ദിനം ആഘോഷിച്ചു.
