നാലഗ സംഘം ആക്രമിച്ചു: കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരന് ദാരുണാന്ത്യം

Uncategorized

പാലക്കാട്: യുവതിയെയും യുവാവിനെയും തെരഞ്ഞെത്തിയ സംഘത്തിൻ്റെ ആക്രമണത്തിൽ കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരൻ മരിച്ചു. പാലക്കാട് മീനാക്ഷിപുരം വരവര ചള്ളയിലുണ്ടായ ആക്രമണത്തിൽ ഗോപാലപുരം മൂങ്കിൽമട സ്വദേശി ഞ്ജാനശക്തി വേൽ (48) മരിച്ചത്.പൊള്ളാച്ചി സ്വദേശികളായ നാലംഗ സംഘം രാത്രിയിൽ കന്നിമാരി വരവരചള്ളയിലെ തോട്ടത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ ഞ്ജാനശക്തി വേലിനെ ആക്രമിച്ചവർ തന്നെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. ഞ്ജാനശക്തി വേലിൻ്റെ ഭാര്യ ഉമാ മഹേശ്വരിയുടെ ബന്ധുവായ യുവാവിനൊപ്പം നാടുവിട്ട പെൺകുട്ടിയെ അന്വേഷിച്ചാണ് തമിഴ്നാട്ടിലെ ബന്ധുക്കൾ മീനാക്ഷിപുരത്ത് എത്തിയത്. ആക്രമണം നടത്തിയതായി കരുതുന്ന കന്നിമാരി, വരവൂർ സ്വദേശികൾക്കായി മീനാക്ഷിപുരം പൊലീസ് തിരച്ചിൽ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *