സഹൃദയ ഏർലി ഇൻ്റർവെൻഷൻ സെൻ്റർ ശിലാസ്ഥാപനം

പൊന്നുരുന്നി : എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ ഭിന്ന ശേഷിക്കാരുടെ ക്ഷേമ,പുനരധിവാസത്തിനായി നടപ്പാക്കി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ശൈശവകാലത്തുതന്നെ ശാരീരിക, മാനസിക വെല്ലുവിളികൾ കണ്ടെത്താനും അതിനനുസൃതമായി ശാസ്ത്രീയമായ ഇടപെടലുകൾ നടത്താനുമുള്ള ഏർലി ഇൻ്റർവെൻഷൻ സെൻ്ററിൻ്റെ ശിലാസ്ഥാപന കർമം അതിരൂപതാ മെത്രാപ്പോലിത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. പൊന്നുരുന്നി സഹൃദയ കോംപ്ലക്സിൽ നടന്ന ശിലാസ്ഥാപന ചടങ്ങിൽ അതിരൂപതാ വികാരി ജനറൽ ഫാ. ആൻ്റോ ചേരാന്തുരുത്തി, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ എന്നിവർ സംസാരിച്ചു. ഫാ. തോമസ് വൈക്കത്തു പറമ്പിൽ, ഫാ. സിബിൻ മനയംപിള്ളി, ഫാ. ആൻ്റണി ഇരവിമംഗലം, ഫാ.പിൻ്റോ പുന്നയ്ക്കൽ, ഫാ. വർഗീസ് പാലാട്ടി എന്നിവർ സന്നിഹിതരായിരുന്നു.നവജാത ശിശുക്കളിലും ബാല്യകാലത്തും ശാരീരിക, മാനസിക വെല്ലുവിളികൾ കണ്ടെത്തി, കൃത്യമായ രോഗനിർണയവും ചികിത്സാ, തെറാപ്പി സേവനങ്ങളും ശിശുക്കൾക്കും കുടുംബത്തിനും ലഭ്യമാക്കുകയാണ് ഏർലി ഇൻ്റർവെൻഷൻ സെൻ്ററിൻ്റെ ലക്ഷ്യമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിൽ പറഞ്ഞു.ഫോട്ടോ: സഹൃദയ ഏർലി ഇൻ്റർവെൻഷൻ സെൻ്ററിൻ്റെ ശിലാസ്ഥാപന കർമം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിരവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *