കോട്ടയം: മുളക്കുളം ഗ്രാമപഞ്ചായത്തിലെ പെരുവ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പഞ്ചായത്ത് പ്രോജക്ടില്‍ നിന്ന് വേതനം നല്‍കുന്ന പാലിയേറ്റിവ് നഴ്‌സിന്റെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മുന്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത: പ്ലസ് ടു, കേരള ഗവ അംഗീകൃത ജനറല്‍/ ബി.എസ.സി നഴ്‌സിംഗ് പാസ്സായി ഗവ. രജിസ്‌ട്രേഷന്‍ ഉള്ളവരും പാലിയേറ്റിവ് നഴ്‌സിംഗ് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവരും ആയിരിക്കണം. കൂടുതല്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 40 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 31ന് രാവിലെ 11ന് പെരുവ പി.എച്ച്.സി. ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04829-253030.
