കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്കൂൾ തല കലോത്സവം *”താളം 2025″* നടന്നു. പി ടി എ പ്രസിഡന്റ് എം ദൗലത് ഷായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രശസ്ത മതമൈത്രി സംഗീതജ്ഞൻ *ഡോ വാഴമുട്ടം ചന്ദ്രബാബു* സപ്തസ്വരങ്ങൾ പാടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര, സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി, പി ടി എ വൈസ് പ്രസിഡന്റ് സുജിത്, മേരി ഗേളി ജെ, ഷബീർ കെ വി തുടങ്ങിയവർ പങ്കെടുത്തു.
