‘മന്നലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ’ മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു

ദോഹ: തൃശ്ശൂർ ജില്ലയിലെ മന്നലാംകുന്ന് പ്രദേശത്തെ ഖത്തർ നിവാസികളുടെ കൂട്ടായ്മയായ ‘മന്നലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ’ സംഘടിപ്പിക്കുന്ന മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനു മുന്നോടിയായി “കിക്ക്‌ ഓഫ് നൈറ്റ് ” സംഘടിപ്പിച്ചു.ഒക്ടോബർ 24 നു ജെംസ്‌ അമേരിക്ക അക്കാദമി സ്കൂൾ ഗ്രൗണ്ട് സ്റ്റേഡിയത്തിൽ ആകും മത്സരങ്ങൾ നടക്കുക. മത്സരങ്ങളിൽ ഖത്തറിലെ പ്രധാന ഇന്ത്യൻ പ്രവാസികളുടെ എട്ടു ഫുട്‌ബാൾ ടീമുകൾ പങ്കെടുക്കുമെന്ന്സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ഫൈനൽ മത്സരവിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിക്കും.വാർത്ത സമ്മേളനത്തിൽ പ്രസിഡൻ്റ് ലാൽമോൻ വലിയകത്ത്, ജ.സെക്രട്ടറി യൂസഫ് മുഹമ്മദ്, പ്രോഗ്രാം ചെയർമാൻ അഷ്റഫ് എം.സി, കൺവീനർ ആറിൽ റഷീദ് എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കിക്ക് ഓഫ് നൈറ്റ് ചടങ്ങിൽ ട്രോഫികളും,ജേഴ്‌സികളും അനാച്ഛാദനം ചെയ്തു.ചടങ്ങിൽ ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ഫോക് പ്രസിഡന്റ് കെ.കെ ഉസ്മാൻ,സാംസ്‌കാരിക പ്രവർത്തകൻ ചന്ദ്രമോഹൻ പിള്ള,ടി.എസ് ഖത്തർ എം ഡി. റാഫി,ബി.ടി.എസ് എംഡി ജെഫ്ന അബ്ദുൽ റഹ്‌മാൻ,അബ്ദുൽ റഹിം ആർജെ.ജിബിൻ, അഡ്വൈസറി ബോർഡ് മേധാവി കാസ്സിം കറുത്താക എന്നിവർ ആശംസകൾ നേർന്നു.ഫോക് പ്രസിഡന്റ് കെ.കെ ഉസ്മാൻ കലാ സാമൂഹിക,സാംസ്കാരിക മേഖലകളിലെ പ്രതിഭ മുഖ്യാതിഥി ചന്ദ്രമോഹൻ പിള്ളയെ ഉപഹാരം നൽകി ആദരിച്ചു.സി.ബി.എസ്‌.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ മാസ്റ്റർ: രിഹാൻ പി. രാജ്‌നെ മുഖ്യാതിഥിചന്ദ്രമോഹൻ പിള്ള, വ്ലോഗെർ നബീൽ നാസറിനെ ആർ.ജെ .ജിബിൻ എന്നിവർ ഉപഹാരം നൽകി ആദരിച്ചു.സ്പോർട്സ് കമ്മിറ്റി ചെയർമാൻ അർഷാദ്.എം.സി സദസിനെ സ്വാഗതം ചെയ്തു.സംഘടന പ്രസിഡന്റ് ലാൽ മോൻ വലിയകത്ത് ചടങ്ങിന് നേതൃത്വം നെൽകി.സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങളെ കുറിച്ചും നാളിതുവരെ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും പ്രസിഡന്റ് ലാൽ മോൻ വലിയകത്ത് വാർത്താസമ്മേളനത്തിൽ പ്രതിപാദിച്ചു.ഇന്ത്യൻ കമ്മ്യൂണിറ്റി അപെക്സ് ബോഡി അംഗങ്ങളും ഖത്തറിലെ പൊതുപ്രവർത്തന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, ടൂർണമെന്റ് സ്പോൺസർമാർ, ഫുട്ബോൾ ടീം അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസ നേരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *