1990 ഒക്ടോബർ 20ന് വർഗീയതയ്ക്കും വിഘടന വാദത്തിനുമെതിരെ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്ക്നടത്തിയ സദ്ഭാവന യാത്രയുടെ 35 മത് അനുസ്മരണംഉദയനാപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വൽ നാനാടത്ത് നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്പി.ഡി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. വി. ബിൻസ്, കെ.എസ്.സജീവ്, മിനിതങ്കൻ, ട. അനീഷ്, പി.റ്റി. ജോസ് , എം. അശോകൻ , കെ.രാജേന്ദ്രപ്രസാദ്, സി.എൻ. പ്രസന്നകുമാർ , പി.പ്രസാദ്, ശിവപ്രസാദ്, രാമകൃഷണൻ, സുധാകരൻ, ശശി ഈരയിൽ , ബേബി മൂലയിൽ എന്നിവർ പ്രസംഗിച്ചു.
