ഹിജാബ് വിഷയം രാജ്യത്തിന്റെ ബഹുസ്വരതയെ ചോദ്യം ചെയ്യുന്നു

*എറണാകുളം പള്ളുരുത്തി സെന്റ് റീത്തസ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിനിയെ ഹിജാബ് ധരിച് വരുന്നത് വിലക്കിയ സ്കൂൾ അധികൃതരുടെ സമീപനം അപലപനീയമാണെന്നും ബഹുസ്വരതയെ ചോദ്യം ചെയ്യുന്ന ഇത്തരം സമീപനങ്ങൾ മതേതര സമൂഹത്തിന് അപമാനമാണനും നാഷണൽ വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഹസീന ടീച്ചർ പ്രസ്ഥാവനയിൽ പറഞ്ഞു.ഹെഡ് സ്കാഫ് ധരിച് വന്ന അധ്യാപിക ഹിജാബ്നെ വിമർശിക്കുന്നത് വൈരുധ്യമാണ്. ഇത് ധാർമികമായി വിശദീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഹിജാബ് ഏത് അച്ചടക്കത്തെയാണ് ബാധിക്കുക എന്നും വ്യക്തമാക്കേണ്ടതുണ്ട്.ഹിജാബ് ധരിച്ചു വരുന്നത് കൊണ്ട് മറ്റു കുട്ടികളെ ബാധിക്കുന്നുവെന്ന സ്കൂൾ അധികാരികളുടെ പ്രസ്താവന കുട്ടികളിൽ മനഃപൂർവ്വം വേർതിരിവ് സൃഷ്ടിക്കാനുള്ള അപകട സൂചനയാണ് വ്യക്തമാകുന്നത്. എന്നും എം ഹസീന കൂട്ടി ചേർത്തൂ…

Leave a Reply

Your email address will not be published. Required fields are marked *