“ഞാ​ന്‍ പ​റ​ഞ്ഞി​ട്ടാ​ണ് നി​ന​ക്ക് റോ​ള്‍ കിട്ടിയത്, അ​റി​യാ​മോ’… മമ്മൂക്കയുടെ സ്നേഹത്തെക്കുറിച്ച് പാഷാണം ഷാജി

സാ​ജു എ​ന്നോ സാ​ജു ന​വോ​ദ​യ എ​ന്നോ പ​റ​ഞ്ഞാ​ല്‍ വ​ള​രെ പെ​ട്ടെ​ന്ന് ആ​ർ​ക്കും ആ​ളെ മ​ന​സി​ലാ​യെ​ന്നു വ​രി​ല്ല. എ​ന്നാ​ല്‍, പാ​ഷാ​ണം ഷാ​ജി എ​ന്നു പ​റ​ഞ്ഞാ​ല്‍ അ​റി​യാ​ത്ത​വ​രാ​യി ആ​രു​മു​ണ്ടാ​കി​ല്ല. ഒ​രു ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ ​കോ​മ​ഡി ഫെ​സ്റ്റി​വ​ലി​ല്‍ സാ​ജു ചെ​യ്‌​തൊ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണ് പാ​ഷാ​ണം ഷാ​ജി. എ​ല്ലാ​വ​രെ​യും പ​ര​സ്പ​രം ത​ല്ലി​ക്കാ​ന്‍ അ​പാ​ര​മാ​യ മി​ടു​ക്കു​ള്ള ഒ​രു നാ​ട്ടി​ന്‍​പു​റ​ത്തു​കാ​ര​നാ​യ ക​ഥാ​പാ​ത്രം. പാ​ഷാ​ണം ഷാ​ജി ഹി​റ്റാ​യി. അങ്ങനെ സാജുവും. മലയാളത്തിന്‍റെ സൂപ്പർ സ്റ്റാർ മമ്മൂക്കയുമായുള്ള ചില അനുഭവങ്ങൾ പറയുകയാണ് സാജു-ഭാ​സ്ക​ർ ദി ​റാ​സ്ക​ൽ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​വേ​ണ്ടി ചാ​ന​ലി​ല്‍ സം​സാ​രി​ക്കു​മ്പോ​ള്‍ ഈ ​സി​നി​മ​യി​ൽ വേ​ഷം ത​ന്ന​തി​ല്‍ സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ക്ക് ഇ​ക്ക​യോ​ടു ന​ന്ദി​യു​ണ്ടെ​ന്നു ഞാ​ന്‍ പ​റ​ഞ്ഞു.ആ ​ഷോ​ട്ട് ക​ട്ട് ചെ​യ്തു ക​ഴി​ഞ്ഞ​പ്പോ​ൾ മ​മ്മൂ​ക്ക പ​റ​ഞ്ഞു. ഭാ​സ്‌​ക​ര്‍ ദി ​റാ​സ്‌​ക​ലി​ല്‍ സി​ദ്ദി​ക്കാ​ണ് നി​ന​ക്കു വേ​ഷം ത​ന്ന​തെ​ന്ന് ആ​രാ​ണു നി​ന്നോ​ടു പ​റ​ഞ്ഞ​ത്. ഞാ​ന്‍ പ​റ​ഞ്ഞി​ട്ടാ​ണ് സി​ദ്ദി​ക്ക് നി​ന​ക്ക് റോ​ള്‍ ത​ന്ന​ത് അ​റി​യാ​മോ എ​ന്നു ചോ​ദി​ച്ചു. മ​മ്മൂ​ക്ക​യോ​ടു തീ​ര്‍​ത്താ​ല്‍ തീ​രാ​ത്ത ക​ട​പ്പാ​ടു​ണ്ടെ​നി​ക്ക്- സാജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *