കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായി നാലാം ദിവസത്തെ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്തിന്റെ 100 മീറ്റർ താഴെ സിയാൽ ഡാമിന്റെ സമീപത്തു നിന്നും മൃത​ദേഹം കണ്ടെത്തിയത്.അതേസമയം കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ചേരിയിൽനിന്നു ആറംഗ സംഘം പതങ്കയത്ത് എത്തിയത്. ഒഴുക്കിൽപ്പെട്ട അലനെ കാണാതാവുകയായിരുന്നു. ഒപ്പം വന്ന സഹപാഠി അലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു. ഒരു കല്ലിൽ പിടിത്തം കിട്ടിയ അലന്റെ സഹപാഠിയെ പിന്നീട് സമീപത്തുള്ളവർ ഒരു മുള ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിയാണ് അലൻ.

Leave a Reply

Your email address will not be published. Required fields are marked *