വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തും. ട്രംപ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുക്രയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ പുടിനെ കാണുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, കൂടിക്കാഴ്ചയുമായുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുടിനുമായി രണ്ടു മണിക്കൂറോളം ട്രംപ് ഫോണില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്നും ട്രംപ് വെളിപ്പെടുത്തി. പുടിനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ ധരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.അതേസമയം, ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെലെന്‍സ്കി യുഎസിലെത്തി. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് പുടിനെ ട്രംപ് ഫോണിൽ വിളിച്ചത്. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിച്ചതുപോലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സെലൻസ്കി പറഞ്ഞു. ശക്തിയുടെയും നീതിയുടെയും ഭാഷ റഷ്യയ്ക്കെതിരേ പ്രവർത്തിക്കുമെന്നും സെലെന്‍സ്കി കൂട്ടിച്ചേർത്തു.ടോമാഹോക്ക് മിസൈലുകളുടെ ലഭ്യതയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. യുക്രെയ്നിൽനിന്നു തൊടുത്താൽ മോസ്കോയിലെത്താന് ശേഷിയുള്ളതും മാരകപ്രഹരമേൽപ്പിക്കാൻ ശക്തിയുള്ളതുമാണ് ടോമാഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍. യുക്രെയ്ന് മിസൈൽ കൈമാറാന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Related Posts

സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച്ച ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

ചിറയിൻകീഴിൽ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി
തിരുവനന്തപുരം: തുമ്പ സെൻറ് സേവിയേഴ്സ് കോളേജിലെ മൂന്നാം സെമസ്റ്റർ ബി ബി ഡി വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. ചിറയിൻകീഴ് അഴൂർ സ്വദേശനി അനഹ സുരേഷ് ആണ് ഇന്നലെ…

കോട്ടയം : ബി ജെ.പി. ഞീഴൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്യഹ സന്ദർശനവും ജനസമ്പർക്കവും നടത്തി ബി.ജെ പി യുടെ വികസന ലഘു ലേഖ വീടുകളിൽ എത്തിച്ചു.…