: നന്ദുമോഹന്ലാല് നായകനായ സര്‍വകലാശാല എന്ന സിനിമയിലൂടെയാണ് നന്ദു ചലച്ചിത്രലോകത്ത് എത്തുന്നത്. ഏറ്റവും ഒടുവില്‍ അഭിനയിച്ചതും മോഹന്‍ലാല്‍ ചിത്രത്തില്‍തന്നെ. നേരില്‍ വളരെ ചെറിയൊരു വേഷത്തിലാണ് എത്തുന്നത്. കൈക്കൂലി മേടിച്ചു കാലുമാറുന്ന ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ കഥാപാത്രം. തന്റെ ആദ്യ ചിത്രത്തിൽ മോഹൻലാലുമായുള്ള അനുഭവം തുറന്നുപറയുകയാണ് താരം. സര്‍വകലാശാല എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിലെ നായകന് മോഹന്‍ലാലുമായി മുന്‍പരിചയം ഒന്നുമില്ലായിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹത്തിന്റെ റേഞ്ചും സൗഹൃദവലയവും വേറെ, നമ്മുടേത് മറ്റൊന്ന്. ഒരുമിച്ചുള്ള ഇരിപ്പോ സംസാരമോ ഒന്നും അന്നുണ്ടായിരുന്നില്ല.പക്ഷേ, ഷോട്ടിനിടെ കാണുമ്പോള്‍ ചിരിക്കും സംസാരിക്കും എന്നല്ലാതെ അതില്‍ കവിഞ്ഞ ബന്ധമൊന്നും അന്നില്ലായിരുന്നു. പിന്നീട് അയിത്തം, കിഴക്കുണരും പക്ഷി, ലാല്‍സലാം, ബട്ടര്‍ഫ്ലൈസ്, ഏയ് ഓട്ടോ, കിലുക്കം, അഭിമന്യു തുടങ്ങി കുറെയേറെ സിനിമകള്‍ അദ്ദേഹത്തിനൊപ്പം അക്കാലത്തുതന്നെ ചെയ്തതോടെ അടുപ്പമായി. പിന്നീട് ആ മഹാനടനൊപ്പം എത്രയോ സിനിമകൾ. എല്ലാം അനുഗ്രഹം തന്നെ- നന്ദു പറഞ്ഞു.
Related Posts
ജീവനേകാം ജീവനാകാം: ഐസക് ജോര്‍ജിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും ;6 പേര്‍ക്ക് തണലായി ഐസക് ജോര്‍ജ്
തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോര്‍ജിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28 കാരനിലാണ് ഹൃദയം…
തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവൺമെൻ്റ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 25 ഓളം കുട്ടികൾക്കാണ്…
പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടനം
പാലക്കാട്: പാലക്കാട് മൂത്താൻതറയിലെ സ്കൂൾ പരിസരത്ത് സ്ഫോടനം ഉണ്ടായത്. മൂത്താൻത്തറ ദേവി വിദ്യാനികേതൻ സ്കൂളിന് പരിസരത്താണ് സംഭവം. പത്തു വയസ്സുകാരന് പരിക്കേറ്റിട്ടുണ്ട്.സ്കൂൾ വളപ്പിൽ നിന്നും ലഭിച്ച സ്ഫോടക…
