വിവിധ രുചികൾ തേടുന്നവരാണ് മലയാളികൾ. നഗരങ്ങളിൽ കൊണ്ടാടുന്ന എക്സിബിഷനുകളിൽ ഭക്ഷണശാലകളും സജീവമായിരിക്കും. കേരളത്തിലെ ഗോത്രവർഗവിഭവങ്ങളും ഇത്തരം മേളകളിൽ ധാരാളമായി എത്താറുണ്ട്. ചില ഗോത്രവിഭവങ്ങൾ നോക്കാം.1. കുരുമുളകുകഞ്ഞിമുളകുകഞ്ഞിയെന്ന് അറിയപ്പെടുന്ന കുരുമുളകു കഞ്ഞി പ്രധാനപ്പെട്ട ഗോത്രവിഭവമാണ്. സാധാരണ പ്രസവിച്ച സ്ത്രീകൾക്ക് മൂന്നാംനാൾ മുതൽ ഒരു മാസം കൊടുക്കുന്ന മരുന്നുകഞ്ഞിയാണിത്. സ്വാദും ഗുണവും ഒരുപോലെ ചേരുന്നതാണ് കുരുമുളകു കഞ്ഞി. ആവശ്യമായ സാധനങ്ങൾകുരുമുളക് പൊടിജീരകപ്പൊടിഅയ്മോദകംചതച്ച വെളുത്തുളളിതേങ്ങാപ്പാൽകുത്തരി, ഉപ്പ്.തയാറാക്കുന്ന വിധംവലിയ മൺപാത്രത്തിൽ വെള്ളം ചൂടാക്കി അരി ഒഴിച്ചുളള ചേരുവകളെല്ലാം ചേർത്തു തിളപ്പിക്കുക. തിളച്ച ശേഷം അരി കൂടി ഇട്ട് അര മണിക്കൂർ വേവിക്കുക.2. താൾ കറിചേമ്പിന്‍റെയും ചേനയുടെയും ഇളം തണ്ട് കൊണ്ടുള്ള കറി കേരളീയ ഗൃഹാതുരതകളിൽ ഒന്നാണ്. ഗോത്ര പാചകമെന്നതിലുപരി, ഒരു കാലത്ത് കർക്കിടക മാസത്തിൽ മലയാളി വീടുകളിലെ പതിവു കറികളിൽ ഒന്നായിരുന്നു താൾ കറി.ആവശ്യമായ സാധനങ്ങൾചേനയുടെയോ, ചേമ്പിന്റെയോ തണ്ട് മുറിച്ചത്പച്ചമുളക്ഇഞ്ചിവെളുത്തുളളിജീരകംകുരുമുളക്മല്ലിപ്പൊടിമഞ്ഞൾപ്പൊടിപുളി പിഴിഞ്ഞത്വെളിച്ചെണ്ണകടുക്കറിവേപ്പിലതയാറാക്കുന്ന വിധംതാൾ മുറിച്ചത് ഒരു മൺപാത്രത്തിൽ എടുത്ത് മഞ്ഞൾപ്പൊടിയിട്ട് വെളളമൊഴിച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. മറ്റൊരു പാത്രത്തിൽ കുറച്ച് എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുളളി, പച്ചമുളക്, എന്നിവ വഴറ്റുക. ഇതിലേക്കു ജീരകം, മല്ലിപ്പൊടി, കറിവേപ്പില എന്നിവയും ചേർക്കാം. ഇതിലേക്കു വെന്ത താൾ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. പുളിവെളളമൊഴിച്ച് തിളപ്പിച്ച ശേഷം വാങ്ങി വെയ്ക്കാം.3. പൊന്നാങ്കണ്ണി – ഇലക്കറിപൊന്നാങ്കണ്ണി അഥവാ കൊയിപ്പച്ചപ്പ് എന്നറിയപ്പെടുന്ന ചീര വളരെ പോഷകഗുണമുളള ഇലക്കറിയാണ്. ആവശ്യമായ സാധനങ്ങൾപൊന്നാങ്കണ്ണിപച്ചമുളക്സവാളവെളുത്തുളളിജീരകം പൊടിച്ചത്മഞ്ഞൾപ്പൊടിവെളിച്ചെണ്ണഉപ്പ്തയാറാക്കുന്ന വിധംഒരു മൺചട്ടിയിൽ സവാളയും വെളുത്തുളളിയും വഴറ്റുക. ഇതിലേക്ക് അരിഞ്ഞ പച്ചമുളകും ചേർക്കുക. ഉളളി വാടിക്കഴിയുമ്പോൾ അരിഞ്ഞ ചീര ഇട്ട് ഉപ്പും ജീരകപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കിയ ശേഷം മൂടിവെച്ച് അഞ്ചുമിനിറ്റോളം വേവിക്കണം.
Related Posts

മദ്യക്കുപ്പികൾ ഇനി വലിച്ചെറിയേണ്ട;പുത്തൻ പദ്ധതി ആവിഷ്കരിച്ച് ബെവ്കോ
തിരുവനന്തപുരം: ഒഴിഞ്ഞ മദ്യക്കുപ്പികൾ വലിച്ചെറിയാൻ ഇനി മുതൽ വലിച്ചെറിയേണ്ടതില്ല. മദ്യക്കുപ്പികൾ തിരികെ എത്തിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് ബെവ്കോ. ബെവ്കോയിൽ നിന്ന് വിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ബെവ്കോ തന്നെ…

കല്ലറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ സമർപ്പണം ശനിയാഴ്ച
കടുത്തുരുത്തി: കല്ലറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 103 വീടുകളുടെ താക്കോൽ സമർപ്പണം ശനിയാഴ്ച(ഒക്ടോബർ നാല്) നടക്കും. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉച്ചകഴിഞ്ഞ് 2.30ന്…

കോവളം:തിരുവനന്തപുരം ജൻ ശിക്ഷൺ സൻസ്ഥാന്റെയും തിരുവല്ലം എൻ എ സി ടി യുടെയും നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് വിതരണവും പുതിയ കോഴ്സുകളുടെ ഉൽഘാടനവും നടന്നു.തിരുവനന്തപുരം ജൻശിക്ഷൺ സ്ഥാൻ ഡയറക്ടർ…