വാഴാമുട്ടം ഗവർമെന്റ് ഹൈസ്കൂൾ കലോത്സവം പൂങ്കുളം വാർഡ് കൗൺസിലർ പ്രമീള ഉദ്ഘാടനം ചെയ്തു, പിടിഎ പ്രസിഡണ്ട് വെള്ളാർ സാബു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. സിനിമ സീരിയൽ താരം ശിവ മുരളി മുഖ്യ അതിഥിയായിരുന്നു. സ്കൂൾ അധ്യാപകരായ, രാകേഷ്, കുമാർ, ഷീന, ബിനു, പിടിഎ അംഗങ്ങളായ വിപിൻ, ആമിന, അനിത, അനീഷ് കുമാർ, ആതിര തുടങ്ങിയവർ സംസാരിച്ചു.
