. പശ്ചിമ ബംഗാൾ സ്വദേശി ചന്ദൻ മണ്ഡൽ ആണ് വിഴിഞ്ഞം മുക്കോല ഭാഗത്ത് വച്ച് 1.100 കഞ്ചാവുമായി നെയ്യാറ്റിൽ കര എക്സൈസിൻ്റെ പിടിയിലായത്. ഉച്ചക്കട – വിഴിഞ്ഞം മേഖലകളിൽ അന്യ സംസ്ഥാന തൊഴിലാളികൾ ധാരാളം താമസിക്കുന്നുണ്ട്. ദീപാവലിയോടനുബന്ധിച്ച് എക്സൈസ് പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ആയതിൻ്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിൻ്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ നടത്തിയ റെയിഡിലാണ് ഈ അന്യ സംസ്ഥാന തൊഴിലാളി കഞ്ചാവുമായി എക്സൈസിൻ്റെ പിടിയിലാകുന്നത്. ടി റെയിഡിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)ആർ. രാജേഷ് കുമാർ സിവിൽ എക്സൈസ് ആഫീസർമാരായ ലാൽ കൃഷ്ണ, പ്രസന്നൻ, അഖിൽ, വിനോദ് കുമാർ, അൽത്താഫ് മുഹമ്മദ്, വനിതാ സിവിൽ എക്സൈസ് ആഥീസർ ശ്രീജ എന്നിവരും പങ്കെടുത്തു
