നേത്രദാന പ്രതിജ്ഞയുമായി ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം

കോഴിക്കോട്: നേത്രദാനത്തിന്റെ മഹത്വം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനായി വേറിട്ടൊരു മാതൃകയുമായി ജേർണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ (JMA) നാലാമത് കോഴിക്കോട് ജില്ലാ സമ്മേളനം ശ്രദ്ധേയമായി. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ‘നേത്രദാനം’ ചെയ്യാനുള്ള ശപഥം എടുത്തുകൊണ്ടാണ് ഇത്തവണത്തെ പരിപാടികൾക്ക് സമാപനം കുറിച്ചത്.ജനസമൂഹത്തിന്റെ മുന്നേറ്റത്തിന് പ്രാധാന്യം നൽകി 2021 മുതൽ പ്രവർത്തിക്കുന്ന, കേന്ദ്രസർക്കാർ അംഗീകാരത്തോടു കൂടിയുള്ള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയാണ് ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ. പ്രിന്റഡ് മീഡിയയേയും ഓൺലൈൻ മീഡിയയേയും ഒരുമിച്ച് നിർത്തുന്ന ഭാരതത്തിലെ ഏക സംഘടനയെന്ന പ്രത്യേകതയും JMA-യ്ക്കുണ്ട്.കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജില്ലാ സമ്മേളനം ജില്ലയുടെ ചുമതലയുള്ള സി ആർ സജിത്തിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് ഗിന്നസ് റെനീഷിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് മുതിർന്ന മാധ്യമപ്രവർത്തകർ സാക്ഷ്യം വഹിച്ചു. നേത്രദാന പ്രതിജ്ഞയിലൂടെ മാധ്യമപ്രവർത്തകർ സമൂഹത്തിന് നൽകുന്ന മഹത്തായ സന്ദേശം സമ്മേളനത്തിന്റെ മുഖ്യ ആകർഷണമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *