ഗാ​സ പ​ദ്ധ​തി ര​ണ്ടാം ഘ​ട്ടം പ്രഖ്യാപിച്ച് ട്രംപ്; ഹ​മാ​സ് ആ​യു​ധം​വ​ച്ച് കീ​ഴ​ട​ങ്ങ​ണം

വാ​ഷിം​ഗ്ട​ൺ‌ ഡി​സി: ഗാ​സ സ​മാ​ധാ​ന​പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ഹ​മാ​സ് ആ​യു​ധം​വ​ച്ച് കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ശക്തമായ ന​ട​പ​ടി നേരിടേണ്ടിവരുമെന്നും ട്രം​പിന്‍റെ മുന്നറിയിപ്പ്. വൈ​റ്റ് ഹൗ​സി​ൽ അ​ർ​ജ​ന്‍റീ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് ജാ​വി​യ​ർ മി​ല്ലി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ട്രം​പ് ഇക്കാര്യം വ്യക്തമാക്കിയത്.മ​ധ്യ​സ്ഥ​രാ​ജ്യ​ങ്ങ​ൾ വ​ഴി​യാ​ണ് ഹ​മാ​സി​ന് സ​ന്ദേ​ശം ന​ൽ​കി​യ​ത്. ഹ​മാ​സ് ആ​യു​ധം താ​ഴെ​വ​യ്ക്കും. അ​ങ്ങ​നെ ചെ​യ്തി​ല്ലെ​ങ്കി​ൽ യു​സ് ക​ന​ത്ത ന​ട​പ​ടി​യി​ലേ​ക്കു നീ​ങ്ങു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. അതേസമയം, ഹ​മാ​സിന്‍റെ ഭാഗത്തുനിന്നു സ​മാ​ധാ​ന ക​രാ​ർ ലം​ഘിക്കുന്ന നടപടികളുണ്ടായെന്ന് ഇസ്രയേൽ പറഞ്ഞു. ഹമാസിന്‍റെ നടപടിയെത്തുടർന്ന്, ഗാ​സ​യി​ലേ​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര സ​ഹാ​യം നി​യ​ന്ത്രി​ക്കുമെന്നും ഈ​ജി​പ്തി​ലേ​ക്കു​ള്ള തെ​ക്ക​ൻ അ​തി​ർ​ത്തി തു​റ​ക്കു​ന്ന​തു വൈ​കി​പ്പി​ക്കുമെന്നും ഇ​സ്ര​യേ​ൽ പ്ര​ഖ്യാ​പി​ച്ചു. എന്നാൽ, ഇ​സ്ര​യേ​ൽ കൈ​മാ​റി​യ 45 ത​ട​വു​കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തിരിച്ചറിഞ്ഞിട്ടില്ലെന്നും പേ​രുവിവരങ്ങൾ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നും പ​ല​സ്തീ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പറഞ്ഞു. എ​ല്ലാ മൃ​ത​ദേ​ഹ​ങ്ങ​ളും കൈ​ക​ളും കാ​ലു​ക​ളും കെ​ട്ടി​യി​ട്ട നി​ല​യി​ലും വെ​ടി​യേ​റ്റ നി​ല​യി​ലുമാണെന്നും മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. ഇ​സ്ര​യേ​ൽ സൈന്യം ഒ​ഴി​ഞ്ഞുപോ​യ ഗാ​സ​യു​ടെ നി​യ​ന്ത്ര​ണം ഹ​മാ​സ് എ​റ്റെ​ടു​ത്തിട്ടുണ്ട്. ഏ​ഴ് വി​മ​ത​രെ തെ​രു​വി​ൽ വധിക്കുന്ന ദൃ​ശ്യ​ങ്ങ​ളും ഹമാസ് പു​റ​ത്തുവിട്ടു. അ​തേ​സ​മ​യം, ഹ​മാ​സി​ന്‍റെ ആ​യു​ധ​ങ്ങ​ൾ എ​ങ്ങ​നെ കൊ​ണ്ടു​പോ​കു​മെ​ന്ന് യു​എ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ട്രം​പി​ന്‍റെ ഇരുപതിന ഗാ​സ സമാധാനപ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ഭാ​ഗ​മാണ് ഹ​മാ​സിന്‍റെ നി​രാ​യു​ധീ​ക​രണം. മേ​ഖ​ല​യി​ലെ ച​രി​ത്ര​പ​ര​മാ​യ സ​മാ​ധാ​ന ഉ​ച്ച​കോ​ടി​ക്കു ശേ​ഷ​മാ​ണ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന. അതേസമയം, ഇക്കാര്യത്തിൽ പ​ല​സ്തീ​ൻ ഗ്രൂ​പ്പ് പൂർണമായും യോജിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *