കാബൂൾ: പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, ഐഎസ്ഐ മേധാവി അസിം മാലിക്, രണ്ട് പാക് ജനറൽമാർ എന്നിവരുടെ വിസ അപേക്ഷകൾ നിരസിച്ച് അഫ്ഗാനിലെ താലിബാൻ ഭരണകൂടം. പാക് ഉന്നതതല പ്രതിനിധി സംഘത്തിന്റെ ഔദ്യോഗിക സന്ദർശനത്തിനുള്ള അഭ്യർഥനകൾ ആവർത്തിച്ചു നിരസിക്കുകയായിരുന്നു താലിബാൻ. അടുത്തിടെ പാക്കിസ്ഥാൻ നടത്തിയ വ്യോമാതിർത്തി ലംഘനങ്ങളും പക്തിക പ്രവിശ്യയിലെ സിവിലിയൻ പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളും ചൂണ്ടിക്കാണിച്ചാണ് അഫ്ഗാൻ ഭരണകൂടത്തിന്റെ നടപടി. അതേസമയം, അതിർത്തി കടന്നുള്ള ആക്രമണങ്ങളും തീവ്രവാദികൾക്ക് അഭയം നൽകുന്നുണ്ടെന്ന പരസ്പര ആരോപണങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായി.അഫ്ഗാൻ പൗരന്മാർ ആക്രമണത്തിനിരയാകുമ്പോൾ പാക്കിസ്ഥാൻ പ്രതിനിധി സംഘം കാബൂളിലേക്കു വരേണ്ടതില്ലെന്ന് അഫ്ഗാൻ വക്താവ് പറഞ്ഞു. അതേസമയം, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സംയമനവും ശാന്തതയും പുലർത്തണമെന്ന് ചൈന അഭ്യർഥിച്ചു. അഫ്ഗാന്റെ തുടർച്ചയായ വിസ നിഷേധം ഉഭയകക്ഷി ബന്ധങ്ങളിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളെ വെളിപ്പെടുത്തുന്നതായി അന്താരാഷ്ട്രനിരീക്ഷകർ പറയുന്നു.
Related Posts

സിറ്റി വോയ്സ് ഫാമിലി മാഗസിൻ
വിതരണോദ്ഘാടനം;സുലൈമാൻ കാരാടൻ ഏറ്റുവാങ്ങി
കോഴിക്കോട് : മാധ്യമരംഗത്ത് പത്താം വർഷത്തിലേക്ക് കടക്കുന്ന സിറ്റി വോയ്സിൻ്റെ പുതിയ സംരംഭമായ ഫാമിലി മാഗസിൻ്റെ കോഴിക്കോട് ജില്ലയിലെ വിതരണോദ്ഘാടനം പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ…

ഷാഫി പറമ്പിൽ എതിരെയുള്ള അക്രമണം ഫാസിസത്തെ വെല്ലുന്നത്
പറവൂർ: കേരളത്തിലെ മുഖ്യമന്ത്രി ഹിറ്റ്ലറിനെ വെല്ലുന്ന ഫാസിസ്റ്റ് ഭരണത്തിലാണ് നേതൃത്വം കൊടുക്കുന്നത്. ശബരിമല വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ പേരാമ്പ്ര പോലീസ് ഷാഫി പറമ്പിൽ എം പി…
കാശ്മീർ വിഷയത്തിൽ ഇടപെടാൻ അമേരിക്കയ്ക്ക് താത്പര്യമില്ല; ട്രംപിന് മറ്റു തിരക്കുകളുണ്ട്*
യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങൾ ആവർത്തിക്കുകയും ചെയ്തു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻവാഷിംഗ്ടൺ ഡിസി: കാഷ്മീർ വിഷയം ഇന്ത്യയും…