2025 ഡിസംബറിൽ നടക്കാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ, മതേതര – ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമെന്ന് രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം കൗൺസിൽ യോഗം വിലയിരുത്തി. വിഴിഞ്ഞം സൊസൈറ്റി ഹാളിൽ മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ ജനറൽ സെക്രട്ടറി ഡോ: എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് മലയിൻകീഴ് ചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജമീല പ്രകാശം എക്സ്. എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം പരശുവയ്ക്കൽ രാജേന്ദ്രൻ, ജില്ലാ കൗൺസിൽ അംഗം ഭഗത് റൂഫസ് , വിഴിഞ്ഞം ജയകുമാർ, കരിച്ചൽ ഗോപാലകൃഷ്ണൻ, വി. സുധാകരൻ, പുല്ലുവിള ജോയി, കോവളം രാജൻ, ടി. വിജയൻ, പുല്ലുവിള വിൻസൻ്റ് , കെ. പ്രേമചന്ദ്രൻ, അഡ്വ: എസ്. വിജയകുമാർ, വി. രത്നാകരൻ, അരുമാന്നൂർ മുരുകൻ, എം.കെ രഘു, എ. സുകുമാരൻ, , നെല്ലിമൂട്ടുവിള ഷാജി, തിങ്കൾ ഗോപകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *