പീരുമേട്: വിദ്യാരംഗം കലാസാഹിത്യവേദി പീരുമേട് ഉപജില്ല സർഗോത്സവങ്ങൾക്ക് സമാപിച്ചു. ഉപജില്ലയിലെ വിവിധ പഞ്ചായത്തിലെ അഞ്ച് വിദ്യാലയങ്ങളിലായാണ് പഞ്ചായത്ത്തല സർഗോത്സവങ്ങൾ നടത്തിയത്. ഉപജില്ലയിലെ വിവിധ എൽപി വിഭാഗം വിദ്യാലയങ്ങളിൽ നിന്ന് മുന്നൂറും യുപി, ഹൈസ്കൂൾ വിഭാഗം സർഗോത്സവത്തിൽ നിന്ന് 280ല്‍ പരം വിദ്യാർത്ഥികളും പങ്കെടുത്തു. തിയേറ്റർ ആർട്ടിസ്റ്റ് മനോജ് സുനി സർഗോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സുജിത് അധ്യക്ഷത വഹിച്ചു.ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ലതാ ദേവി, എച്ച്.എം. ശ്രീജ, എ.ഇ.ഒ എം.രമേഷ്, വിദ്യാരംഗം ജില്ല കോ ഓർഡിനേറ്റർ എം.ഉണ്ണിക്കൃഷ്ണൻ പോറ്റിഎന്നിവർ പ്രസംഗിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദി പീരുമേട് ഉപജില്ല സർഗോത്സവങ്ങൾ സമാപിച്ചു
