.വിഴിഞ്ഞം തുറമുഖം റെയിൽവേ ജനങ്ങളെ പറ്റിക്കാൻ ശ്രമം. വിഴിഞ്ഞം തുറമുഖം റയിൽവേ കണക്ടിവിറ്റി ക്ക് സ്ഥലം ഏറ്റെടുക്കില്ല റ്റണൽ പാത എന്നാണ് പറയുന്നത്.ഈ റ്റണൽ പാത യുടെ മുഴുവൻ വിവരങ്ങളും ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ധവളപത്രം പുറപ്പെടുവിക്കണമെന്ന് ജനകീയ പ്രതിരോധ സമിതി ചെയർമാൻ വെങ്ങാനൂർ ഗോപകുമാറും സെക്രട്ടറി മുല്ലൂർ മോഹനചന്ദ്രൻ നായരും ആവശ്യപ്പെട്ടു. 2008ൽ 3000ഏക്കർ ഭൂമി ഏറ്റെടുത്തു വിഞാപനം വന്നതു പോലെ ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം നടക്കുന്നു. ഇത് വരെ പറഞ്ഞിരുന്നത് റ്റണൽ പാത യുടെ മധ്യത്തിൽ നിന്നും 20മീറ്റർ ദൂരം നിർമ്മാണ പ്രവർത്തനങ്ങൾ, കിണർ, വീടുകൾ അനുമതി കൊടുക്കില്ലെന്നായിരുന്നു. ഇന്ന് നടന്ന ഉന്നതതല യോഗത്തിൽ മധ്യത്തിൽ നിന്നും നൂറു മീറ്റർ രണ്ട് വശങ്ങളിലും ആകെ ഇരുന്നൂറ് മീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി കൊടുക്കില്ലെന്നാണ്. എങ്കിൽ ജനങ്ങളുടെ ഭൂമി മാന്യമായ വില കൊടുത്ത് സർക്കാർ ഏറ്റെടുക്കണം. കോടിക്കണക്കിനു രൂപ ചിലവിട്ടു അടി പാത നിർമ്മിക്കേണ്ട ആവശ്യമെന്താണ്. ഫലത്തിൽ വസ്തു ഉടമകൾക്ക് ഈ ഭൂമി കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. തുറമുഖ വികസനത്തെ തകർക്കാൻ ഏതോ ശക്തികൾ ശ്രമിക്കുന്നതായിട്ടാണ് മനസ്സിലാകുന്നത്. ശക്തമായ സമരവുമായി ജനങ്ങൾക്ക് ഇറങ്ങേണ്ടി വരുന്ന സാഹചര്യമാണ് കാണുന്നത്. റിങ് റോഡ് ഭൂമി എടുത്തിട്ട് ആളുകൾക്ക് തുക കൊടുത്തിട്ടില്ല. അത് പോലെ റെയിൽവേ യുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം എല്ലാ രീതിയിലും ചെറുക്കും. സർക്കാർ ബാലരാമപുരം വിഴിഞ്ഞം റെയിൽ പാത യുടെ ധവള പത്രം പുറപ്പെടുവിച്ചു ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കാനുള്ള ശ്രമം നടത്തണം. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ ഒറ്റകെട്ടായി ചെറുക്കുമെന്നുള്ള കാര്യം അധികാരികളെ ഓർമ്മപ്പെടുത്തുന്നു.എന്ന് വെങ്ങാനൂർ ഗോപകുമാർ 9387292552പ്രസിഡന്റ് ജനകീയ പ്രതിരോധ സമിതി മുല്ലൂർ മോഹനചന്ദ്രൻ നായർ +919074755787സെക്രട്ടറി ജനകീയ പ്രതിരോധ സമിതി.
Related Posts

മാള :പൊയ്യ ഗ്രാമ പഞ്ചായത്തിന്റെ തനത് കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു..പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി.മുഖ്യാതിഥിയായി.ജില്ലാ…

വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ‘കരം’ ട്രെയിലര്‍ റിലീസ് ചെയ്തു
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രം ‘കരം’ ട്രെയിലര്‍ റിലീസ് ചെയ്തു. നോബിള്‍ ബാബു തോമസാണ് ചിത്രത്തിലെ നായകന്.വിനീതിന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള പ്ലോട്ടാണ് ഈ…
200 കോടി തട്ടിയ കൊള്ളക്കാരി; മധുര വനിതാ മേയർ രാജിവച്ചു, ഡിഎംകെ പ്രതിരോധത്തിൽ
ചെന്നൈ: 200 കോടിയിലേറെ രൂപയുടെ വസ്തു നികുതി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് മധുര മേയറും ഡിഎംകെ വനിതാ നേതാവുമായ ഇന്ദ്രാണി പൊൻവസന്ത് രാജിവച്ചു. മധരു മേഖലയിലെ പ്രമുഖ…