നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പൊയ്യ പഞ്ചായത്തിലെ ക്രിമിറ്റോറിയം യഥാർഥ്യമാകുന്നു. ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ചാലക്കുടി എം. പി. ബെന്നി ബെഹനാൻ നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് അദ്ധ്യക്ഷത വഹിച്ചു.മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രേഖഷാന്റി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഡൊമനിക് ജോമോൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ്, പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ടി. കെ.കുട്ടൻ,പൊയ്യ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.
നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പൊയ്യ പഞ്ചായത്തിലെ ക്രിമിറ്റോറിയം യഥാർഥ്യമാകുന്നു
