ബംഗളൂരു: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡ പതിപ്പിനു കനത്ത തിരിച്ചടി. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. ബംഗളൂരു ബിഡദി ഹോബ്ലിയിലെ ജോളി വുഡ് സ്റ്റുഡിയോസ് ആന്‍ഡ് അഡ്വഞ്ചേഴ്സില്‍ നിര്‍മിച്ച ബിഗ് ബോസ് സെറ്റ് പരിസ്ഥിതിനിയമ ലംഘനം നടത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ (കെഎസ്പിസിബി) നടപടി. ഇതോടെ കന്നഡ ബിഗ് ബോസിന്റെ ഭാവി തുലാസിലായി.സ്റ്റുഡിയോയില്‍നിന്നും ലൊക്കേഷന്‍ പരിസരത്തുനിന്നുമുള്ള മലിന്യങ്ങള്‍ പുറന്തള്ളുന്നതിനാല് പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നതായി കെഎസ്പിസിബി ചെയര്‍ പി.എം. നരേന്ദ്ര സ്വാമി പറഞ്ഞു. 250 കെഎല്‍ഡി ശേഷിയുള്ള ഒരു മലിനജല സംസ്കരണ പ്ലാന്റ് (എസ്ടിപി) സ്ഥാപിച്ചതായി പ്രൊഡക്ഷന്‍ ടീം അവകാശപ്പെട്ടിരുന്നുവെങ്കിലും ആ സൗകര്യത്തില്‍ ശരിയായ ആന്തരിക ഡ്രെയിനേജ് കണക്ഷനുകള്‍ ഇല്ലെന്നും എസ്ടിപി യൂണിറ്റുകള്‍ നിഷ്ക്രിയമായി കിടക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ലൊക്കേഷനില്‍നിന്നു മാലിന്യങ്ങള്‍ തുറന്നുവിടുന്നുണ്ടെന്നും ചുറ്റുമുള്ള ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.ലൊക്കേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ മാലിന്യക്കൂമ്പാരമാണു കണ്ടെത്തിയത്. ശാസ്ത്രീയമായ രീതിയില്‍ സംസ്കരിക്കാനുള്ള സംവിധാനങ്ങളൊന്നും അണിയറക്കാര്‍ ഒരുക്കിയിരുന്നുമില്ല. മാത്രമല്ല, രണ്ടു ശക്തികൂടിയ ഡീസല്‍ ജനറേറ്ററുകളും ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. നിരവധി ചട്ടലംഘനങ്ങളാണ് സെറ്റില്‍ കണ്ടെത്തിയത്.
Related Posts

വിനോദ സഞ്ചാരി റിസോർട്ടിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു
കുമളി : മലേഷ്യ യിൽ നിന്നും തേക്കടി കാണാനെത്തിയ വിനോദ സഞ്ചാരി താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടു.കുമളി, താമരക്കണ്ടം, ടൈഗർ ട്രയൽസ് റിസോർട്ടിൽ ശനിയാഴ്ച രാവിലെ 7…

മലയാളത്തിലെ പ്രശസ്ത എഡിറ്റർ ഷമീർ മുഹമ്മദ് സംവിധായകനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു
.മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരൻ ഷമീർ മുഹമ്മദ് സംവിധാന കുപ്പായം ഇടാൻ ഒരുങ്ങുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനാകും എന്നാണ് റിപ്പോർട്ട്. 2026 പകുതിയിൽ ആരംഭിക്കുന്ന പ്രോജക്ട് ഒരു ആക്ഷൻ…

ജപ്പാനിൽ തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ അനുഭവപ്പെട്ടു
ടോക്കിയോ: ജപ്പാനില്‍ തുടര്‍ച്ചയായി രണ്ട് ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയായിരുന്നു.ജപ്പാന്റെ തെക്കുകിഴക്കന്‍…