ന്യൂജെൻ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സംവിധായകൻ മാത്രമല്ല, മികച്ച നടൻ കൂടിയാണ് ജൂഡ്. സോഷ്യൽ മീഡിയകളിൽ മികച്ച ഇടപെടലുകൾ സംവിധായകൻ നടത്താറുമുണ്ട്. ഇപ്പോൾ തന്റെ സിനിമകളിൽ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചു പറഞ്ഞത് ഏവരും ശ്രദ്ധിച്ചു.സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഇടപെടലിന് സമൂഹം സ്പേസ് കൊടുക്കുന്നുണ്ടോ എന്നതു വലിയ പ്രശ്നാണെന്ന് ജൂഡ് ആന്റണി ജോസഫ്. സ്കൂൾ കാലം മുതൽ പെൺകുട്ടികളെയും ആൺകുട്ടികളെയും വെവേറെ ഇരുത്തുന്ന, സംസാരിക്കുന്നതു പോലും വിലക്കുന്ന സ്കൂളുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്. വിദേശരാജ്യങ്ങളിൽ ചെല്ലുമ്പോൾ നമ്മൾ സ്ത്രീകളോട് ആദ്യം ഇരിക്കൂ എന്ന് പറയുമ്പോൾ അതെന്തിനാണെന്ന് അവർക്ക് മനസിലാവില്ല. നമ്മൾ അവർക്ക് പ്രത്യേക പരിഗണന കൊടുക്കുന്നത് അവരെ സംബന്ധിച്ച് ഇൻസൾട്ട് ചെയ്യുന്നത് പോലെയാണ്. നമ്മളും അവരും തുല്യരാണെന്നാണ് അവർ വിചാരിക്കുന്നത്. എന്റെ സിനിമകളിൽ ഒരിക്കലും പ്രധാന കഥാപാത്രം സ്ത്രീയാണോ പുരുഷനാണോ എന്ന് ചിന്തിക്കാറില്ല. കഥ നല്ലതാണോ അല്ലയോ എന്ന് മാത്രമാണ് പരിഗണിക്കേണ്ടത്. കൂടാതെ എന്റെ സിനിമകളിലെ മറ്റ് ടെക്നിക്കൽ മേഖകളിൽ സ്ത്രീകൾ ഉണ്ടെങ്കിൽ പോലും എന്റെ അസിസ്റ്റന്റ് ഡയറക്ടർമാരായി ഒരിക്കലും സ്ത്രീകളെ വയ്ക്കാറില്ല. ഞാൻ അവരോട് ദേഷ്യപ്പെട്ടു സംസാരിച്ചാൽ അവർ എങ്ങനെ എടുക്കുമെന്ന ഭീതി എനിക്കുണ്ട്- ജൂഡ് പറഞ്ഞു.
അസിസ്റ്റന്റ് ഡയറക്ടർമാരായി ഒരിക്കലും സ്ത്രീകളെ വയ്ക്കാറില്ല… കാരണം വെളിപ്പെടുത്തി ജൂഡ് ആന്റണി ജോസഫ്
