ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ, മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിൽ പാക്കിംഗ് മെറ്റീരിയൽ പ്രധാന പങ്കുവഹിക്കുന്നു. മലിനീകരണം, മരുന്നുകൾ കേടുകൂടാതെ സൂക്ഷിക്കുക, കൃത്രിമത്വം തടയുക ഇതെല്ലാം മരുന്നു വ്യവസായത്തിലെ ചില വെല്ലുവിളികളാണ്. അലുമിനിയം ഫോയിൽ ആണ് പാക്കിംഗിനായി കന്പനികൾ ഉപയോഗിക്കുന്നത്. പാരിസ്ഥിതിക ഘടകങ്ങളിൽനിന്നും മനുഷ്യസമ്പർക്കത്തിൽനിന്നും മരുന്നുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ പായ്ക്കിംഗിൽ എന്തെങ്കിലും പാളിച്ച സംഭിച്ചാൽ വലിയ അപകട സാധ്യതകൾ ക്ഷണിച്ചുവരുത്തും. അലൂമിനിയം പാക്കിംഗ് എന്തുകൊണ്ട് അനുയോജ്യം?അസാധാരണമായ ഗുണങ്ങളാൽ മെഡിസിൻ പാക്കിംഗിന് അനുയോജ്യമായ വസ്തുവാണ് അലുമിനിയം. അലുമിനിയം ഫോയിൽ പാക്കിംഗ് മരുന്നുകൾ കേടാകുന്നതിൽനിന്നു സംരക്ഷണം നൽകുന്നു. ഈർപ്പം, താപനില എന്നിവയിലെ ഏറ്റക്കുറച്ചിലുകളെ ചെറുക്കാൻ കഴിയും. ഇതൊക്കെയാണ് വിവിധ മരുന്നുകളുടെ പാക്കിംഗിനായി അലുമിനിയം തെരഞ്ഞെടുക്കാൻ കന്പനികളെ പ്രേരിപ്പിക്കുന്നത്. അൾട്രാവയലറ്റ് ലൈറ്റ്, നീരാവി, എണ്ണകൾ, കൊഴുപ്പുകൾ, ഓക്സിജൻ, സൂക്ഷ്മാണുക്കൾ എന്നിവയെ അകറ്റി നിർത്തുന്നു. ഇതു മരുന്നുകളുടെ സമഗ്രത നിലനിർത്തുന്നതിൽ നിർണായകഘടകമായും വർത്തിക്കുന്നു.
Related Posts
ഗുരുദേവ ദർശനത്തിൽ നിന്ന് ഗവേഷണത്തിലേക്ക് : ശ്രീ നാരായണ ഗുരു സെൻ്റർ ഫോർ ഹൂമൻ ഡെവലപ്പ്മെൻ്റ് ആൻ്റ് സയൻ്റിഫിക് റിസർച്ച്
.നോർത്ത് പറവൂർ : ചാലക്ക ശ്രീ നാരായണ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസ് (SNIMS) ഗവേഷണ സെല്ലിൻ്റെ ആഭിമുഖ്യത്തിൽ റിസർച്ച് കോൺക്ലേവ് – 2025 സംഘടിപ്പിച്ചു. സ്ഥാപനത്തിലെ…
നെയ്യാറ്റിൻകര : വിശ്വഭാരതി പബ്ലിക് സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിശ്വ സ്പെക്ട്രം,-2025 ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർമാൻ പി കെ രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു. ചെയർമാനും…
കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിയ പൂപ്പത്തി ഉന്നതിയിലെ അംബേദ്കർ ഗ്രാമം പദ്ധതി പൂർത്തീകരണ ഉദ്ഘാടനം പട്ടികജാതി-പട്ടിക വർഗ്ഗ-പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി . ഒ. ആർ.കേളു നിർവ്വഹിച്ചു.അഡ്വ.…
