പരപ്പനങ്ങാടി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന ആക്രമണത്തിൽ ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പരപ്പനങ്ങാടി യൂണിറ്റ് പ്രേതിഷേധിച്ചു. സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച് അഭിഭാഷകൻ ഷൂ എറിഞ്ഞത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണെന്നും, ജുഡീഷ്യറിയെ ഭയപ്പെടുത്തി കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാനുമാണ് സനാതന ഹിന്ദുത്വവാദികൾ ശ്രമിക്കുന്നത് എന്നും AILU ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കൃപാലിനി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേവല വൈകാരിക പ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല എന്നും സംഘപരിവാറിൻ്റെ വിദ്വേഷ നിലപാടിൻ്റെയും വിഷലിപ്തമായ വർഗ്ഗീയ പ്രചാരണങ്ങളുടെയും അപകടകരമായ പ്രകടനമാണ് നടന്നത് എന്ന് വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണെന്നും ഇത്തരം കടന്നാക്രമണങ്ങൾ സ്വതന്ത്ര ജുഡീഷ്യറിയേയും, മത നിരപേക്ഷ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനും നിരന്തര പരിശ്രമമാണ് നടക്കുന്നത് എന്ന് പ്രേതിഷേധ പരിപാടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച സിപിഎം ഏരിയ സെന്റർ അംഗം കൂടിയ അഡ്വക്കേറ്റ് ഇബ്രാഹിം കുട്ടി പറഞ്ഞു. AILU വുമൺ സബ്കമ്മിറ്റി യൂണിറ്റ് കൺവീനർ അഡ്വക്കേറ്റ് ശബ്രെസ് അധ്യക്ഷയായ ചടങ്ങിൽ AILU പരപ്പനങ്ങാടി യൂണിറ്റ് സെക്രട്ടറി അഡ്വക്കേറ്റ് അജീഷ് ഇടപ്പയിൽ സ്വാഗതവും അഡ്വക്കേറ്റ് ശ്രീജിത്ത് നന്ദിയും പറഞ്ഞു .
