പരപ്പനങ്ങാടി : മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു പരപ്പനങ്ങാടി മേഖല കൺവെൻഷൻ സി പി ഐ എം തിരൂരങ്ങാടി ഏരിയ സെൻ്റർ അംഗം അഡ്വ. സി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. സി പി ഐ എം പരപ്പനങ്ങാടി ലോക്കൽ സെക്രട്ടറി കെ. ധർമ്മരാജൻ, എം.പി സുരേഷ് ബാബു, കെ. മുരളി, ഭരതൻ എന്നിവർ സംസാരിച്ചു.മോട്ടോർ മേഖലയിലെ ഓട്ടോ തൊഴിലാളികളെ നിരന്തരം ബാധിക്കുന്ന വിഷയമായ അനതികൃത ഓട്ടോകൾപരപ്പനങ്ങാടിയിൽ ഓടുകയും മറ്റുള്ള തൊഴിലാളികൾക്ക് വരുമാനത്തിൽ വലിയ കുറവ് ഈ കാരണം മൂലം സംഭവിക്കുന്നു. അധികൃതർ ഇടപെട്ട് കർശന നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ഭാരവാഹികളായി ഫൈസൽ പ്രസിഡൻ്റ്, കെ. മുരളി സെക്രട്ടറി, എൻ.പി സമദ് ട്രഷറർ എന്നിവരെയും കമ്മറ്റി അംഗങ്ങളായി ഉണ്ണി സ്റ്റേഡിയം, കിഷോർ, ജാഫർ കുന്നുമ്മൽ, സലിം പരപ്പനങ്ങാടി എന്നിവരെ തെരഞ്ഞെടുത്തു.
