സംശുദ്ധ രാഷ്ട്രീയത്തിന്റെയും, എളിമയും ആത്മാർത്ഥതയും സ്നേഹവും നിറഞ്ഞ പൊതുപ്രവർത്തനത്തിന്റെയും പ്രതീകമായി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പ്രിയങ്കരിയായ കൗൺസിലർ നാട്ടുകാരുടെ ഓമനയായ കിടാരക്കുഴി ഓമന ഏഴു പത്തിയൊന്നാം വയസ്സിൽ വിടവാങ്ങി പൊതുപ്രവർത്തനരംഗത്ത് പരാജയമെന്തെന്നറിയാത്ത സ്നേഹസമ്പന്നയായ വ്യക്തിത്വത്തിന്റെ പ്രതീകം ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ പക്ഷഭേദം ഇല്ലാതെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പ്രിയ സഹോദരി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ്, കോവളം നിയോജക മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം, വിഴിഞ്ഞം ഗ്രാമപഞ്ചായത്തംഗം, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടർച്ചയായി രണ്ട് പ്രാവശ്യം വിജയി ച്ച് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ച പ്രിയങ്കരി, തിരുവനന്തപുരം നഗരസഭയിൽ തുടർച്ചയായി മൂന്നുപ്രാവശ്യം വിജയിച്ച് ഏറ്റവും നല്ല കൗൺസിലർ എന്ന ബഹുമതി നേടി ജനഹിതത്തിനനുസരിച്ച് ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ച പ്രിയങ്കരി, മുല്ലൂർ ഡിവിഷന് വെള്ളവും വെളിച്ചവും പൊതുവഴികളും പരമാവധി ലഭ്യമാക്കി,വിദ്യാലയങ്ങളെ അതിമനോഹരമായി സംരക്ഷിച്ച്, പൊതുജനങ്ങളുടെ ആവശ്യം എന്തെന്ന് കണ്ടും കേട്ടും അറിഞ്ഞ് ഒപ്പം നിന്ന് പ്രവർത്തിച്ച പ്രിയങ്കരി,… കിടാരക്കുഴി സർവീസ് സകരണ ബാങ്കിൽ തുടർച്ചയായി 40 വർഷം ഭരണസമിതി അംഗവും വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ച മികച്ച സഹകാരി… തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച് 71 വയസ്സിൽ നമ്മോട് വിട പറഞ്ഞ സ്നേഹനിധിയായ കൗൺസിലർ ഓമനയ്ക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുന്നു🙏
