കരൂർ ദുരന്തം: അന്വേഷണം ആരംഭിച്ച് പ്രത്യേകസംഘം; വി​ജ​യ്‌യുടെ കാരവൻ പിടിച്ചെടുക്കാൻ നടപടി

ചെ​ന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. നോർത്ത് ഐജി അസ്ര ഗാർഗ് ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. അദ്ദേഹം കരൂരിൽ എത്തും. ടി​വി​കെ അ​ധ്യ​ക്ഷ​നും തെന്നിന്ത്യൻ സൂപ്പർ താരവുമായ വി​ജ​യ്‌​യു​ടെ കാ​ര​വ​ൻ അ​ട​ക്ക​മു​ള്ള​വ പി​ടി​ച്ചെ​ടു​ക്കാ​നും അ​തി​നു​ള്ളി​ലെ​യും പു​റ​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.കരുർ ദുരന്തത്തിൽ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​നും വി​ജ​യ്‌​ക്കും എ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് കോ​ട​തി ഉ​ന്ന​യി​ച്ച​ത്. ദു​ര​ന്ത​സ്ഥ​ല​ത്ത് ല​ഭ്യ​മാ​യ എ​ല്ലാ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ക്ക​ണം, ക​രൂ​ർ എ​സ്ഐ​യു​ടെ കൈ​വ​ശ​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും എ​സ്ഐ​ടി​ക്ക് കൈ​മാ​റ​ണം, സം​ഘ​ത്തി​ൽ ര​ണ്ട് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്ത​ണം, അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള അ​സ്ര ഗ​ർ​ഗി​ന് ഇ​ഷ്ട​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം തു​ട​ങ്ങി​യ പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് എ​സ്ഐ​ടി​ക്ക് കോ​ട​തി ന​ൽ​കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *