!ജോൺ ഏബ്രഹാം ഒരിക്കൽ പ്രേംനസീറിന്റെ വീട്ടിൽ പോയി. അദ്ദേഹത്തോടൊപ്പം സംവിധായകൻ പവിത്രനുമുണ്ട്. രണ്ടുപേർക്കും പൈസയ്ക്ക് ബുദ്ധിമുട്ടായപ്പോഴാണ് നസീറിന്റെ വീട്ടിൽ പോകാൻ തീരുമാനിച്ചത്. വരാന്തയിൽ പേരക്കിടാങ്ങൾക്കു കളിക്കാനുള്ള രണ്ട് മരക്കുതിരകൾ ഉണ്ടായിരുന്നു. കോളിംഗ്ബെൽ അമർത്തിയശേഷം ജോണും പവിത്രനും ആ മരക്കുതിരമേൽ ഇരുന്ന് ആടാൻ തുടങ്ങി. പ്രേംനസീർ വരുന്പോൾ കാണുന്നത് കുതിരമേൽ താടിവച്ച രണ്ടു കുട്ടികൾ!””ങാ…ഇതാര്… ജോൺ! വരൂ അകത്തിരിക്കാം.”പ്രേംനസീർ അവരെ അകത്തേക്കു ക്ഷണിച്ചു. അദ്ദേഹത്തെ കണ്ടപ്പോൾ എഴുന്നേറ്റുനിന്ന അവർ വീണ്ടും മരക്കുതിരമേൽ ഇരുന്നു.””ഞങ്ങളിവിടെ ഇരുന്നോളാം…”പ്രേംനസീർ അതു കേട്ട് ചിരിച്ചു.””ങാ… വന്ന കാര്യം പറഞ്ഞില്ലല്ലോ.” അദ്ദേഹം തിരക്കി.””ഞങ്ങൾക്ക് സാറിന്റെ ഡേറ്റ് വേണം.” പവിത്രൻ പറഞ്ഞു.””ഓഹോ… അതു ശരി… തരാമല്ലോ. ആട്ടെ… കഥ കേൾക്കട്ടെ…”””കഥയൊക്കെ നല്ല കഥയാ. കഥയുടെ മാസ്റ്ററല്ലേ ഈ ഇരിക്കുന്നത്.” പവിത്രൻ ജോണിനെ ചൂണ്ടി പറഞ്ഞു.””വളരെ സന്തോഷം. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരായ പ്രതിഭകളുടെ സിനിമയിൽ അഭിനയിക്കാൻ എനിക്കാഗ്രഹമുണ്ട്.”” പ്രേംനസീർ പറഞ്ഞു.””സാറിന് സന്തോഷമായല്ലോ. ഞങ്ങൾക്കും സന്തോഷമായി. ഒരു ആയിരം രൂപ സാർ അഡ്വാൻസായി താ…”ജോൺ ഏബ്രഹാം എടുത്തടിച്ചപോലെ പറഞ്ഞു. ജോണിനല്ലാതെ മറ്റാർക്കും ഇങ്ങനെ പറയാൻ പറ്റില്ല.മാന്യനായ പ്രേംനസീർ ആയിരം രൂപ അവർക്കു നൽകി.ജോണും പവിത്രനുംകൂടി ആ പണമത്രയും വെള്ളമടിച്ചു തീർത്തു.
Related Posts

നേമംനിയോജകമണ്ഡലം UDF കമ്മറ്റി ഡിസിസി ഓഫീസിൽ വെച്ച് (ഇന്ന് വൈകുന്നേരം 4 മണിക്ക) ചെയർമാൻ കമ്പറ നാരായണന്റെ ആദ്യക്ഷതയിൽ കുടിയ യോഗം ജില്ലാ UDF ചെയർമാൻ അഡ്വ…

ജയറാമും മകൻ കാളിദാസും നായകന്മാരായി വരുന്ന പുതിയ ചിത്രത്തിൽ നായികയാകുന്നത് ഇഷാനി കൃഷ്ണ. ജയറാമും മകൻ കാളിദാസും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം “ആശകൾ ആയിരം” ചിത്രീകരണം ആരംഭിച്ചു…

നീരാക്കൽ ലാറ്റക്സ് ഫാക്ടറിക്ക് 50,000 രൂപ പിഴ ചുമത്തി കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്
കോട്ടയം:കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ നീരാക്കൽ ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനംഫാക്ടറിയുടെ സമീപത്തെ ഓടയിലേക്ക് രാസവസ്തുക്കൾ കലർന്ന മലിനജലം ഒഴുക്കുന്നത് സമീപപ്രദേശത്തെ തോട് മാലിനപ്പെടുത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…