: വില്പനക്കായി സൂക്ഷിച്ച 30 ഗ്രം ഉണക്ക ഗഞ്ചാവുമായി രണ്ടു പേർ പോലീസ് പിടിയിൽ. റാണി കോവിൽ അയ്യപ്പ വിലാസം മുത്തു കുമാർ, റാണി കോവിൽ പുതുവൽ ആൽബിൻ(22) എന്നിവരാണ് പീരുമേട് പോലിസിൻ്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് പീരുമേട് ഇൻസ്പെക്ടർ ഗോപിചന്ദ്രൻ, എ.എസ്.ഐ സിന്ധു ഗോപാലൻ, സി.പി.ഒ ജോഷി ,ഡാൻസാഫ് ടീമിലെ അന്നെമതി എന്നിവരുടെ നേതൃത്വത്തിൽനടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.മേഖലയിലെ ചെറുപ്പക്കാരെ ലക്ഷ്യം ഇട്ടായിരുന്നു വില്പന.മുത്തു കുമാറിൻ്റെ വീട്ടിൽ നിന്ന് അഞ്ച് പ്ലാസ്റ്റിക്ക് സിപ്പ്,കവറുകളിലായി 17.20 ഗ്രാം ഉണക്ക കഞ്ചാവും ഷെഡിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിന്റെ സീറ്റിനടിയിലെ ഡിക്കിയിൽ നിന്നും മൂന്ന് പ്ലാസ്റ്റിക്ക് സിപ്പ് കവറുകളിലായി 13.23 ഗ്രാം ഉണക്ക കഞ്ചാവും ടീം പിടി കൂടുകയായിരുന്നു.ഗഞ്ചാവ് വിറ്റ് കിട്ടിയ വകയിൽ ലഭിച്ച 5450 രൂപയും കണ്ടെടുത്തു. പ്രതികളെയും തൊണ്ടിയും കോടതിയിൽ ഹാജരാക്കും.
