പരപ്പനങ്ങാടി : കർഷക സംഘം പരപ്പനങ്ങാടി വില്ലേജ് സമ്മേളനം പുത്തൻപീടിക യഞ്ജ മൂർത്തി മന്ദിരത്തിൽ വെച്ച് നടന്നു. തെക്കെപ്പാട്ട് അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ച സമ്മേളനം കർഷക സംഘം ഏരിയ കമ്മറ്റി അംഗം തുളസിദാസ് ഉദ്ഘാടനം ചെയ്തു.കർഷക സംഘം തിരൂരങ്ങാടി ഏരിയ പ്രസിഡൻ്റ തുടിശ്ശേരി കാർത്തികേയൻ, സിപിഐഎം പരപ്പനങ്ങാടി ലോക്കൽ സെക്രട്ടറി കെ. ധർമ്മരാജൻ എന്നിവർ സംസാരിച്ചു. വില്ലേജ് പ്രസിഡൻ്റ് അധികാരത്തിൽ ജയപ്രകാശ് സ്വാഗതവും,വി.ടി. സിദ്ധീഖ് നന്ദിയും പറഞ്ഞു.സമ്മേളനം പ്രസിഡൻ്റായി അധികാരത്തിൽ ജയപ്രകാശ്, സെക്രട്ടറിയായി ഷാജി നഹ, ട്രഹററായി ടി. സുബ്രമണ്യൻ, വൈസ് പ്രസിഡൻ്റുമാരായി എം.ഗണപതി, വി.ടി. സിദ്ധീഖ്, ജോ. സെക്രട്ടറിമാരായി കെ.പി. സതീശൻ, കേലച്ചം കണ്ടി ഉണ്ണികൃഷ്ണൻ, കമ്മറ്റി അംഗങ്ങളായി ടി. ബാലസുബ്രമണ്യൻ, കേലച്ചം കണ്ടി ബാലൻ, ലത്തീഫ് തെക്കെപ്പാട്ട്, നൗഫൽ വേളക്കാട്ട്, എ.വി. ജിത്തുവിജയ്, പ്രജിത്ത്, സജി മങ്കട, എ.വി. വിജയകൃഷ്ണൻ, ടി. സുരേഷ്, ഹുസൈൻ ഹാജി, ടി.പി. കുഞ്ഞാലൻകുട്ടി, പി. ശ്രീനിവാസൻ എന്നിവരെ തെരഞ്ഞെടുത്തു.
