കോതമംഗലം: ജില്ലയിലെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം സ്വലാഹ് കെ കാസിം ഏറ്റുവാങ്ങി. നാഷണൽ ഇൻ്റഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസ്റ്റ് ആൻ്റ് ആക്ടിവിസ്റ്റ് (നിഫ)യാണ് പുരസ്കാരം ഏർപ്പെടുത്തിയത്. നിഫയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള യൂത്ത് കമ്യൂണിറ്റി ചാമ്പ്യൻ അവാർഡാണ് പല്ലാരിമംഗലം കുന്നുംപുറത്ത് സ്വലാഹ് കെ കാസിം, ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയത്. അതോടൊപ്പം നടത്തിയ പ്രവർത്തനങ്ങൾക്ക് വേൾഡ് റെക്കോർഡ് ഓഫ് എക്സെലൻസ്, ഇംഗ്ലണ്ട് ന്റെ അഭിനന്ദന സർട്ടിഫിക്കറ്റും ഏറ്റു വാങ്ങി. കഴിഞ്ഞ പത്ത് വർഷങ്ങളിലെ ആർട്സ് സ്പോർട്സ് സംഘാടനം, ലഹരി ബോധവത്കരണ സെമിനാർ, കൃഷി, സാമൂഹ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. ഡൽഹി, ഹരിയനയിൽ വെച്ച് നടന്ന വിവിധ സെക്ഷനുകളിൽ റിപ്പബ്ലിക് സ്റ്റേറ്റ് ഓഫ് മൗറിഷ്യസ് പ്രസിഡന്റ് ധരം ഗോഖൂൽ, സ്പീക്കർ ഹർവീന്തർ കല്യാൺജി , നിഫ ചെയർമാൻ അഡ്വ. പ്രിതിപൽ സിംഗ്, മന്ത്രിമാർ ആശംസകൾ അർപ്പിച്ചു. കുന്നുംപുറത്തു കെ സ് കാസിം, റംല എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ സുസ്മിൻ ( അധ്യാപിക). മക്കൾ: ആദം,യഹ്യ.
മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം സ്വലാഹ് കെ കാസിം ഏറ്റുവാങ്ങി
