രാജസ്ഥാൻ കോട്ടയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് ശ്വാസംമുട്ടി ടിവി ബാലതാരം വീർ ശർമയും (8) സഹോദരൻ സോറിയാ ശർമയും(16) മരിച്ചു. ഇന്നലെ പുലർച്ചെ രണ്ടുമണിക്ക് തീ പിടിച്ചപ്പോൾ കുട്ടികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. കോച്ചിംഗ് സെൻററിൽ അധ്യാപകനായ അച്ഛൻ ജിതേന്ദ്ര ശർമ്മ ഒരു പരിപാടിയിൽ പങ്കെടുക്കാനായി പോയിരുന്നു.നടികൂടിയായ അമ്മ റീത്താ ശർമ മുംബൈയിലും ആയിരുന്നു. സ്വീകരണ മുറിയിൽ തീ പടർന്നപ്പോൾ ഉള്ള പുക മൂലം അടുത്ത റൂമിൽ ഉറങ്ങുകയായിരുന്ന കുട്ടികൾ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഷോട്ട് സർക്കീട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
രാജസ്ഥാനിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് ശ്വാസംമുട്ടി ടിവി ബാലതാരം വീർ ശർമ്മയും സഹോദരനും മരിച്ചു.
