കരൂർ ദുരന്തം മരിച്ചവരുടെ എണ്ണം 41 ആയി. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ദുരന്ത സ്ഥലം സന്ദർശിച്ചു

കരൂർ മരിച്ചവരുടെ എണ്ണം 41 ആയി. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയങ്കിലും പോലീസ് നിഷേധിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ കരൂരിലെ ദുരന്ത സ്ഥലം സന്ദർശിച്ചു .തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി മുരുകൻ, ജില്ലാ കലക്ടർ എന്നവർ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ തള്ളി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീരുമാനം വരുംവരെ ജില്ലാ പരിയടനം നിർത്തി വയ്ക്കുകയും ചെയ്തു. വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും വിജയ് സഹായം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *