കായംകുളത്ത് നാലു വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച്ന്ന പരാതിയിൽ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരാഴ്ച മുമ്പ് കുട്ടി ദോശക്കല്ലിൽ ഇരുന്നപ്പോൾ പൊള്ളലേറ്റു എന്നു പറഞ്ഞ് കുട്ടിയുടെ അമ്മ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മാതാവ് തന്നെയാണ് കുഞ്ഞിനെ ചട്ടുകം കൊണ്ട് പൊള്ളിച്ചത് എന്ന് മനസ്സിലായി. കുട്ടി നിക്കറിൽ മലമൂത്രവിസർജനം നടത്തിയതിനാണ് കുട്ടിയുടെ അമ്മ ചട്ടുകം കൊണ്ട് പൊള്ളൽ ഏൽപ്പിച്ചത് എന്ന് മുത്തശ്ശി മൊഴി നൽകിയിരുന്നു.
കായംകുളത്ത് നാലര വയസ്സുകാരനെ ചട്ടുകം കൊണ്ടു പൊള്ളിച്ച അമ്മ അറസ്റ്റിൽ
