തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ആറ്റിങ്ങൽ ഇടവ സ്വദേശി ഹസൻകുട്ടി കുറ്റക്കാരൻ ആണെന്ന് കോടതി. തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എ പി ഷിബു ആണ് വിധി പറഞ്ഞത്. കേസിൻ്റെ ശിക്ഷാവിധി വെള്ളിയാഴ്ച പറയും. കഴിഞ്ഞവർഷം മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ രണ്ടു വയസ്സുകാരി നാടോടി ബാലികയെ ഹസൻകുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. ഇയാൾ നിരവധി പോക്സോ കേസിലെ പ്രതിയാണ്. ഈ സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് കൊല്ലം ആയുർ പോലീസ് രജിസ്റ്റർ ചെയ്യത പോക്സൊ കേസിൽ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആലുവയിൽ ഒരു ഹോട്ടലിൽ ജോലി നോക്കുകയായിരുന്നു. അവിടെനിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നാടോടി ബാലികയെ പീഡിപ്പിച്ചത് . സംഭവതിനു ശേഷം ആലുവയിലേക്ക് മടങ്ങിയ പ്രതി ഹോട്ടലിൽ നിന്ന് അവധിയെടുത്ത് പളനിയിൽ പോയി തലമുണ്ടനും ചെയ്തു മടങ്ങിയ വരവേയാണ് കൊല്ലത്ത് വച്ച് പേട്ട പോലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *