മലയാളി വിദ്യാർഥികളെ ഡൽഹിയിൽ അക്രമികളും പോലീസുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. മോഷണ കുറ്റം ആരോപിച്ചായിരുന്നു മർദ്ദനമെങ്കിലും ഹിന്ദിയിൽ സംസാരിക്കാതെ ഇംഗ്ലീഷിൽ സംസാരിച്ചതിന്റെ പേരിൽ തല്ലി ചതച്ചതും മുഖത്തു ചവിട്ടിയതായും വിദ്യാർത്ഥികൾ പറഞ്ഞു. സാക്കിർ ഹുസൈൻ ഡൽഹി കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ ആയ കോഴിക്കോട് സ്വദേശി അശ്വന്ത്, കാസർകോഡ് സ്വദേശി സുധിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി ചെങ്കോട്ടയ്ക്ക് സമീപമുള്ള മാർക്കറ്റിൽ ആണ് സംഭവം. രാത്രി 7 മണിയുടെ മൊബൈൽ ഫോണും വാച്ചും വിൽക്കാൻ എന്ന പേരിൽ ഒരാൾ ഇവരുടെ അടുത്തെത്തുകയും വേണ്ടെന്നു പറഞ്ഞു വിദ്യാർഥികൾ മടക്കി അയച്ചെങ്കിലും അൽപസമയം കഴിഞ്ഞ് ഇയാൾ ആറംഗ സംഘവുമായി മടങ്ങിയെത്തി ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരനോട് പരാതിപ്പെട്ടപ്പോൾ അയാളും അക്രമികളുടെ കൂടെ ചേർന്ന് ക്രൂരമായി തല്ലുകയായിരുന്നു. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ അവർ കൂട്ടാക്കിയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.ഹിന്ദി സംസാരിക്കാൻ നല്ല വശമില്ലാത്തതിനാൽ ഇംഗ്ലീഷിൽ സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പോലീസുകാർ കൂടുതൽ മർദ്ദിക്കുകയായിരുന്നു. ലോ കോളജിലെ മുതിർന്ന വിദ്യാർത്ഥികൾ എത്തി പോലീസുമായി സംസാരിച്ച ശേഷമാണ് വിദ്യാർത്ഥികളെ മോചിപ്പിച്ചത്. വിദ്യാർത്ഥികൾ ഡൽഹി പോലീസ് കമ്മീഷണർക്കും ദേശീയ മനുഷ്യാവ മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
Related Posts
ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ കേസ് :മുഖ്യമന്ത്രി ഇടപെടണം : ഐ എൻ എൽ
തിരു :മുഖ്യമന്ത്രിയും സർക്കാരും ഫലസ്തീനിൽ മോചനപോരാട്ടങ്ങളെ ആവർത്തിച്ചുപിന്തുണച്ചുകൊണ്ടിരിക്കുകയും എന്നാൽ ഇസ്രയേൽ നടത്തുന്ന നരനായാട്ടുകളെ അപലപിച്ചുകൊണ്ട് കണ്ണൂരിൽ ജി ഐ ഒ പ്രവർത്തകർ പ്രകടനം നടത്തിയപ്പോൾ കേസെടുക്കുകയും ചെയ്തനടപടി…
ബി. ജെ. പി. വികസിത മുന്നേറ്റ കാൽനട പദയാത്രകൾ നടത്തി
കോട്ടയം :ഏറ്റുമാനൂർ നഗരസഭയിലെ വികസന മുരടിപ്പിനും അഴിമതിക്കും യുഡിഎഫ് എൽഡിഎഫ് മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിനും എതിരെ വികസിത ഏറ്റുമാനൂർ എന്ന ലക്ഷ്യം മുൻനിർത്തി ഭാരതീയ ജനതാ പാർട്ടി…
തൃശൂർ :എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ എച്ച് ഐ വി ബോധവത്കരണം വയനാട് നാട്ടുകൂട്ടം…
