ലോകത്തിലെ ഏറ്റവും വലിയ എൻജിനായ ഗൂഗിളിനിന്ന് 27 വയസ്സ്. തങ്ങളുടെ ആദ്യത്തെ ലോഗോ ഒരു ഡൂഡിലായി അവതരിപ്പിച്ചാണ് ഗൂഗിൾ ഇത് ആഘോഷിക്കുന്നത്. 1998ൽ രൂപകൽപ്പന ചെയ്ത ഈ വിന്റേജ് ലോഗോ ഉപയോക്താക്കളെ ഗൂഗിളിന്റെ പഴയകാലം ഓർമിപ്പിക്കുന്നു. ഗൂഗിളിന്റെ സ്ഥാപകർ ലാറി പേജും സെർജി ബ്രിന്ന്മാണ്. ഏതൊരു സ്റ്റാർട്ടപ്പിനെയും പോലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നു കൊണ്ടായിരുന്നു ഗൂഗിൾ തുടങ്ങിയത്.1998 ൽ വാടകയ്ക്ക് എടുത്ത ഒരു ഗ്യാരേജിൽ ആണ് ഗൂഗിളിന്റെ ആദ്യ ഓഫീസ് പ്രവർത്തിച്ചത് .ലോകത്തിലെ വിവരങ്ങൾ സംഘടിപ്പിക്കുകയും അത് എല്ലാവർക്കും ലഭ്യമാവുകയും ഉപയോഗപ്രദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗൂഗിളിന്റെ സ്ഥാപിതം.”ബാക്ക് റബ്”എന്നായിരുന്നു ആദ്യം ഈ സേർച്ച് എൻജിൻ നെ ലാരി പേജും, സെർജി ബ്രിന്നും വിളിച്ചിരുന്നത്. പിന്നീട് അത് ഗൂഗിൾ എന്നാക്കി മാറ്റുകയായിരുന്നു. അസംഖ്യം വിവരങ്ങൾ ലഭിക്കുന്ന ഇടം എന്ന അർത്ഥത്തിലാണ് ഈ പേര് നൽകിയത്. 1998 സെപ്റ്റംബർ 27നാണ് ഗൂഗിൾ ഐ എൻ സി എന്ന കമ്പനിക്ക് തുടക്കമിട്ടത്. പിന്നീട് 2015 ആൽഫബെറ്റ് എന്ന കമ്പനി രൂപീകരിക്കുകയും ഗൂഗിൾ ഉൾപ്പെടെയുള്ള അനുബന്ധമായി പ്രവർത്തിച്ച വിവിധ സ്ഥാപനങ്ങളെ ഒറ്റക്കുടക്കീഴിൽ കൊണ്ടുവരികയും ചെയ്തു. ഇപ്പോൾ ആഗോളതലത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുള്ള ഒരു വലിയ വ്യവസായമാണ് ഗൂഗിൾ.
Related Posts
ഹൃദയാഘാതം: മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി പുല്ലൻപറമ്പിൽ അബൂബക്കർ (63) ആണ് മരിച്ചത്.പിതാവ്: പരേതനായ അലവി പുല്ലൻ കുന്നൻ, മാതാവ്:…
യുപി ബറെയ്ലിയില് സംഘര്‍ഷാവസ്ഥ; രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചു
ലഖ്നൗ: യുപിയിലെ ബറെയ്ലിയിൽ ഇരുവിഭാഗങ്ങൾക്കിടയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ 48 മണിക്കൂർ ഇന്റർനെറ്റിന് നിരോധനമേർപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് മൂന്നുവരെയാണ് നിരോധനം. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റർ കാമ്പയിനിന്റെയും ദസറ,…
വിജിലൻസ് ബോധവൽക്കരണ വാരാഘോഷത്തിൻ്റെ ഭാഗമായി ബാലരാമപുരം സെൻ്റ് സെബാസ്റ്റ്യൻ ആഡിറ്റോറിയത്തിൽ റെസിഡൻസ് അസോസിയേഷനുകളിലെ അംഗങ്ങളെയും, കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയേഴ്സ്…
