കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടു കിട്ടാൻ വേണ്ടി ദുൽഖർ ഹൈക്കോടതിയിൽ

കൊച്ചി .കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനം വിട്ടു നൽകണമെന്നും പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയാണ് വാഹനം സ്വന്തമാക്കിയതെന്നും രേഖകൾ പരിശോധിക്കാൻ പോലും കസ്റ്റംസ് തയ്യാറാകാതെ വാഹനം കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നും ദുൽഖർ ആരോപിച്ചു. വ്യക്തിയെന്ന നിലയിൽ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങൾ അടക്കം വ്യാപക പ്രചാരണം നൽകിയതെന്നും ദുൽഖർ ഹർജിയിൽ പറയുന്നു.ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്തിന്റെ ഭാഗം എന്ന നിലയിൽ കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാന്റെ ലാൻഡ് ഓവർ ഡിഫൻഡർ കസ്റ്റംസ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *