വിഖ്യാത എഴുത്തുകാരി അഗത ക്രിസ്റ്റി, ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം, ചലച്ചിത്രതാരങ്ങളായ ജോൺ ട്രവോൾട്ട, ആഞ്ജലീന ജോളി തുടങ്ങിയ പ്രമുഖർ ഇതിൽ യാത്ര ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര തീവണ്ടിയാത്ര “വെനീസ് സിംപ്ലോൺ-ഓറിയന്റ് -എക്സ്പ്രസ്’ (വിഎസ്ഒഇ) (The Venice Simplon-Orient-Express (VSOE) സമ്മാനിക്കുന്നു. പാരീസിൽ (Paris) നിന്ന് വെനീസ് (Venice), വിയന്ന (Vienna), പ്രാഗ് (Prague)എന്നിവിടങ്ങളിലേക്കാണ് ഓറിയന്റ് എക്സ്പ്രസ് സർവീസ് നടത്തുന്നത്. എന്നാൽ ഏറ്റവും ആകർഷകം, ആറു ദിവസത്തെ പാരീസ്-ഇസ്താംബുൾ യാത്രയാണ്. 1883ൽ ആരംഭിച്ച ഓറിയന്റ് എക്സ്പ്രസ് ആഡംബരയാത്രയുടെ പ്രതീകമാണ്. വൻകിട വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ, എഴുത്തുകാർ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. വിഖ്യാത എഴുത്തുകാരി അഗത ക്രിസ്റ്റി, ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം, ചലച്ചിത്രതാരങ്ങളായ ജോൺ ട്രവോൾട്ട, ആഞ്ജലീന ജോളി തുടങ്ങിയ പ്രമുഖർ ഇതിൽ യാത്ര ചെയ്തിട്ടുണ്ട്. ആഡംബരപൂർണവും ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത യാത്രയാണ് ഓറിയന്റ് എക്സ്പ്രസ് സമ്മാനിക്കുന്നത്. മാർച്ച് മുതൽ നവംബർ വരെയാണ് സർവീസ്. 1920-കളിലും 1930-കളിലും ഉപയോഗത്തിലിരുന്ന, മനോഹരമായി പുനഃസ്ഥാപിച്ച ബോഗികൾ ഉൾപ്പെടുന്നതാണ് ഓറിയന്റ് എക്സ്പ്രസ്. പ്രശസ്ത ഗ്ലാസ് ആർട്ടിസ്റ്റ് റെനെ ലാലിക്കിന്റെ അതിശയകരമായ ആർട്ട് ഡെക്കോ ഡിസൈനുകൾ ഉൾക്കൊള്ളുന്നതാണ് ബോഗികൾ.ഓറിയന്റ് എക്സ്പ്രസിൽ യാത്ര ചെയ്യാൻ ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരും. മൂന്നു ലക്ഷത്തിൽ തുടങ്ങുന്നു ടിക്കറ്റ് നിരക്ക്. ഗ്രാൻഡ് സ്യൂട്ടിൽ, അഞ്ച് രാത്രികൾ ഉൾപ്പെടുന്ന ഇസ്താംബൂൾ-പാരീസ് യാത്രയ്ക്ക് അന്പതു ലക്ഷത്തിലേറെ രൂപ നൽകേണ്ടിവരും.
