വാഷിംഗ്ടൺ ഡിസി: ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിൽ വീണ്ടും ഭീഷണിയിലായി ഇന്ത്യൻ കന്പനികൾ. മരുന്നുകൾക്ക് നൂറു ശതമാനം വരെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്. പ്രഖ്യാപനം ഇന്ത്യൻ ഫാർമ കയറ്റുമതിക്കു വൻ തിരിച്ചടിയാകും. “കമ്പനികൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്ലാന്റുകൾ നിർമിക്കുന്നില്ലെങ്കിൽ, ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് നൂറു ശതമാനം ഇറക്കുമതി നികുതി ചുമത്തും. നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണം, ഒരു ഇളവുകളുമില്ല.’ ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ഒക്ടോബർ ഒന്നു മുതൽ തീരുവ നടപ്പാക്കും. അടുക്കള കാബിനറ്റുകൾക്കും ബാത്ത്റൂം വാനിറ്റികൾക്കും 50 ശതമാനം നികുതിയും അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30 ശതമാനവും, ഹെവി ട്രക്കുകൾക്ക് 25 ശതമാനവും നികുതി ചുമത്താനാണു തീരുമാനം. അമേരിക്കൻ കന്പനികളുടെ നിലനിൽപ്പാണ് പ്രധാനം. വിദേശ നിർമാതാക്കൾ തങ്ങളുടെ കന്പനികളെ ദുർബലമാക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഹെവി ട്രക്കുകളും അനുബന്ധ ഭാഗങ്ങളും ഫർണിച്ചറുകളും കാബിനറ്റുകളും രാജ്യത്തേക്ക് വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നു. ഇത് യുഎസ് നിർമാതാക്കളെ തകർക്കുന്നു. ദേശീയ സുരക്ഷയ്ക്കു തീരുവ ആവശ്യമാണ്’ ട്രംപ് പറഞ്ഞു. ഇറക്കുമതി തീരുവകൾ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനു സഹായിക്കുമെന്ന് ട്രംപ് വിശ്വസിക്കുന്നു. അതേസമയം, ഈ തന്ത്രം പണപ്പെരുപ്പം വഷളാക്കുമെന്നും വളർച്ചയെ തടസപ്പെടുത്തുമെന്നും വിമർശകരുടെ മുന്നറിയിപ്പുണ്ട്. എന്നാൽ, വിമർശനങ്ങൾ ട്രംപ് തള്ളിക്കളഞ്ഞു.
Related Posts
മാനസിക രോഗിയെ വെട്ടി പരിക്കേൽപ്പിച്ചു
കാട്ടാക്കട:മാനസിക രോഗിയെ വെട്ടി പരിക്കേൽപ്പിച്ചു മുളയങ്കോട് സ്വദേശിയായ അജികുമാർ (52) കഴിഞ്ഞ ഏകദേശം 15 വർഷമായി മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന വ്യക്തിയാണെന്ന് ബന്ധുക്കൾ അറിയിച്ചു.ഇന്ന് വൈകുന്നേരം…
അമൃത് ഭാരത് എക്സ്പ്രസുകള്‍ കേരളത്തിനില്ല
തിരുവനന്തപുരം:അമൃത് ഭാരത് എക്സ്പ്രസുകള്‍ കേരളത്തിനില്ല. ബംഗാളിനും തമിഴ്നാടിനും സമ്മാനം കിട്ടിയപ്പോള്‍ കേരളത്തിന് നിരാശയാണ് ഫലം.പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് എക്സ്പ്രസുകള്‍ കേരളത്തിനില്ല. റെയില്‍വേ പ്രഖ്യാപിച്ച ഒന്‍പതു വണ്ടികളില്‍…
മാനസിക പീഡനം,ജിസ്നയുടെ മരണത്തിൽ ദുരൂഹത :
കോഴിക്കോട് പൂനൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ കുടുംബം കണ്ണൂര്‍ കേളകം സ്വദേശിനിയായ ജിസ്നയെ ആണ് ചൊവ്വാഴ്ച രാത്രിയോടെ…
