കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡിലെ അപാകതകൾ പരിഹരിക്കുന്നതുവരെ തിരുവല്ലത്തെ ടോൾപിരിവ് നിറുത്തി വക്കണണമെന്ന് ജനതാദൾ (എസ്) കോവളം നിയോജക മണ്ഡലം കൗൺസിൽ യോഗം നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഈഞ്ചക്കലിൽ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവല്ലം വരെ ഗതാഗത തടസ്സം നേരിടുന്നു. കോവളം, പോറോഡ്ഭാഗത്ത് സർവ്വീസ് റോഡ് നിർമ്മിക്കാത്തതുകൊണ്ട് നിത്യേന അപകടങ്ങൾ ഉണ്ടാകുന്നു. സിഗ്നൽ ലൈറ്റുകളോ, വൈദ്യുതിവിളക്കുകളോ സ്ഥാപിച്ചിട്ടുമില്ല. അപാകതകൾ പരിഹരിക്കുന്നതുവരെ ടോൾപിരിവ് നിർത്തി വക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് അഡ്വ.എസ്. ഫിറോസ്‌ലാൽ ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡൻ്റ് കോളിയൂർ സുരേഷ് അദ്ധ്യക്ഷതവഹിച്ചു. കരുംകുളം വിജയകുമാർ, തെന്നൂർക്കോണം രാജേന്ദ്രൻ,ഡി.ആർ സെലിൻ,അരുമാനൂർ ചന്ദ്രശേഖരൻ, ജി. പ്രവീൺ കുമാർ,മരപ്പാലം സുധീഷ് കുമാർ, കൗൺസിലർ സിന്ധു വിജയൻ, ബാലരാമപുരം സുബ്ബയ്യൻ, പൂവാർ അഷ്റഫ്, റ്റി. ഇന്ദിര,റ്റി.ഡി.ശശികുമാർ, എം. പി. ശരത് പ്രസാദ്, കെ. സെൽവം ,സി.സുനിൽകുമാർ ‘ഈസാക്ക് സേവ്യർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *